Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_right15 വര്‍ഷത്തിനകം...

15 വര്‍ഷത്തിനകം ബദിയടുക്കയില്‍ എട്ട് അഴിമതിക്കേസുകള്‍

text_fields
bookmark_border
കാസര്‍കോട്: കഴിഞ്ഞ 15 വര്‍ഷത്തിനിടെ എട്ട് വിജിലന്‍സ് കേസുകളിലായി ബദിയടുക്ക പഞ്ചായത്തില്‍ 3.55 ലക്ഷത്തിന്‍െറ സാമ്പത്തിക ക്രമക്കേട്. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ജില്ലാ ഓഫിസില്‍ നിന്ന് പെര്‍ഡാലയിലെ സി.എച്ച്. മുഹമ്മദ്കുഞ്ഞിക്ക് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരം. വ്യാജ രേഖകളുണ്ടാക്കി സര്‍ക്കാറിന് 7770 രൂപ നഷ്ടമുണ്ടാക്കി എന്ന 2009ലെ കേസില്‍ പ്രസിഡന്‍റ് മാഹിന്‍ കേളോട്ടിനെ കൂടാതെ ഹെഡ് ക്ളര്‍ക്ക് വിജയ, കാഞ്ഞങ്ങാട് സിവില്‍ എന്‍ജിനീയര്‍ കെ.ടി. ഗംഗാധരന്‍, ചെറുകിട ജലസേചന വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വി.ആര്‍. മോഹന്‍ലാല്‍ എന്നിവര്‍ പ്രതികളാണ്. 2006-07 വര്‍ഷത്തില്‍ പഞ്ചായത്തിലെ അരമന- മസ്ജിദ് റോഡ് പണികളില്‍ സര്‍ക്കാറിന് 2045 രൂപ നഷ്ടമുണ്ടാക്കി എന്ന 2009ലെ മറ്റൊരു കേസിലും ഇവര്‍ പ്രതികളാണ്. ഗുണഭോക്തൃ സമിതി കണ്‍വീനര്‍ പി. ഇബ്രാഹീമും ഈ കേസില്‍ പ്രതിയാണ്. കിളിഞ്ചാര്‍ സ്കൂള്‍-പള്ളത്തടുക്ക റോഡ് പണികളില്‍ സര്‍ക്കാറിന് 7715 രൂപ നഷ്ടമുണ്ടാക്കിയ കേസില്‍ സമിതി കണ്‍വീനര്‍ ഈശ്വര മൂല്യയും പ്രതിയാണ്. ജി.ബി.യു.പി സ്കൂളിലെ ഡ്രെയിനേജ് അറ്റകുറ്റപ്പണിയില്‍ വ്യാജരേഖയുണ്ടാക്കി 7811 രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലും ഇവര്‍ പ്രതികളാണ്. ഗുണഭോക്തൃ സമിതി കണ്‍വീനര്‍ അസൈനാറും പ്രതിയാണ്. കാഡാര്‍-ബാപ്പുമൂല കുളത്തിന്‍െറ അറ്റകുറ്റപ്പണിയില്‍ 26682 രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ ഇവരെ കൂടാതെ പഞ്ചായത്ത് സെക്രട്ടറി വി. കാന്തപ്പെ മൂല്യ, കണ്‍വീനര്‍ കെ. രാമ എന്നിവരും പ്രതികളാണ്. ദശകുണ്ഡം കുളം അറ്റകുറ്റപ്പണിയില്‍ 30001 രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ കണ്‍വീനര്‍ പി. ഇബ്രാഹീം ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്. ബദിയടുക്ക ടൗണ്‍ഹാള്‍ നിര്‍മാണത്തിലെ ക്രമക്കേടിന്‍െറ പേരില്‍ പഞ്ചായത്ത് സെക്രട്ടറി കാന്തപ്പെ മൂല്യ, പ്രസിഡന്‍റ് മാഹിന്‍ കേളോട്ട്, മുന്‍പ്രസിഡന്‍റുമാരായ മുഹമ്മദ്കുഞ്ഞി, കെ. മാലതി, സിവില്‍ എന്‍ജിനീയര്‍ കെ.ടി. ഗംഗാധരന്‍, വി.ആര്‍. മോഹന്‍ലാല്‍, കോണ്‍ട്രാക്ടര്‍ ടി.കെ. അബൂബക്കര്‍ ഹാജി എന്നിവരാണ് പ്രതികള്‍. ഷോപ്പിങ് കോംപ്ളക്സ് അറ്റകുറ്റപ്പണിയില്‍ ക്രമക്കേട് നടത്തിയതിന് കണ്‍വീനര്‍ നിസാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.
Show Full Article
TAGS:
Next Story