Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഷിറിയ പാലം...

ഷിറിയ പാലം കുലുങ്ങുന്നു; അധികൃതര്‍ക്ക് കുലുക്കമില്ല

text_fields
bookmark_border
കുമ്പള: ദേശീയപാതയില്‍ ഷിറിയ പുഴക്ക് കുറുകെയുള്ള പാലം കാലപ്പഴക്കംകൊണ്ട് ദ്രവിച്ച് അപകടാവസ്ഥയില്‍. ഉപരിതലത്തിലെ ടാറും അതോടൊപ്പം സിമന്‍റ് പാളികളും ഇളകി കമ്പികള്‍ പുറത്ത് കാണുന്നു. മാസങ്ങള്‍ക്ക് മുമ്പ് പാലത്തിന് മുകളില്‍ കമ്പികള്‍ ഇളകി എഴുന്ന് നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം എഴുന്നുനില്‍ക്കുന്ന കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഉത്തരവാദപ്പെട്ടവര്‍ ‘പ്രശ്നം പരിഹരിച്ചത്’. പാലത്തിന് മുകളിലൊന്ന് കയറിനിന്നാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഒരു കുലുക്കം അനുഭവപ്പെടുന്നതായി മനസ്സിലാക്കാം. പാലം കുലുങ്ങുന്നതായി നേരത്തേ വാര്‍ത്ത നല്‍കിയിരുന്നുവെങ്കിലും ഇതുവരെ അധികൃതര്‍ ഒരു പരിഹാരവും കണ്ടിട്ടില്ല. കഴിഞ്ഞമാസം ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചക്കുശേഷം കുമ്പള മുതല്‍ ഉപ്പള വരെയുള്ള ദേശീയപാതയില്‍ കുഴികള്‍ താല്‍ക്കാലികമായി മൂടിയിരിക്കുന്ന കല്ലുകളും മറ്റും നീക്കം ചെയ്ത് മെറ്റലും ടാറും ഇട്ട് അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് അറിയിച്ചിരുന്നു. ഒരാഴ്ചകൊണ്ടുതന്നെ പണികള്‍ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, രണ്ടാഴ്ചക്കുശേഷം ജെ.സി.ബി ഉപയോഗിച്ച് കുഴികളുള്ള ഭാഗത്തെ കല്ലുകളും മെറ്റലുകളും നീക്കം ചെയ്തതല്ലാതെ ദിവസങ്ങളോളം അനുകൂലമായ അന്തരീക്ഷം ഉണ്ടായിട്ടും ടാറിങ് പണി നടത്തിയിട്ടില്ല. മഴ പെയ്തതോടെ കല്ലുകള്‍ നീക്കിയ റോഡില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടു. ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാത്ത അധികാരികള്‍ പ്രതിഷേധങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം മുള്ളേരിയയില്‍ സ്വകാര്യ പരിപാടിക്കത്തെിയ സിനിമാ താരം ജയസൂര്യയുടെ യാത്രയെക്കുറിച്ചുള്ള പ്രതികരണം വലിയ വാര്‍ത്തയായിരുന്നു.
Show Full Article
TAGS:
Next Story