Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2015 12:15 PM GMT Updated On
date_range 2015-10-10T17:45:12+05:30ഉപ്പളയില്‍ കള്ളനോട്ട് വ്യാപകം; വ്യാപാരികള്‍ ആശങ്കയില്‍
text_fieldsമഞ്ചേശ്വരം: ഉപ്പളയിലും സമീപ പ്രദേശങ്ങളിലും കള്ളനോട്ട് സംഘം സജീവമാകുന്നു. 1000ത്തിന്‍െറയും 500ന്‍െറയും വ്യാജ നോട്ടുകളാണ് അധികവും കൈമാറ്റം ചെയ്യപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇത് വ്യാപാരികളില്‍ ഭീതി പരത്തിയിട്ടുണ്ട്. ഒറിജിനല്‍ നോട്ടിനെ വെല്ലുന്ന തരത്തിലാണ് വ്യാജനും ഉള്ളത്. കഴിഞ്ഞദിവസം ഉപ്പളയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍നിന്നും ബാങ്കില്‍ അടക്കാന്‍ കൊണ്ടുപോയ നോട്ടുകെട്ടില്നിന്നും 1000, 500 എന്നിവയുടെ ഓരോ വ്യാജന് ബാങ്ക് അധികൃതര്‍ കണ്ടത്തെിയിരുന്നു. ഇതിനുശേഷം ഉപ്പളയിലെ മൂന്ന് കടകളില്‍നിന്നും 500ന്‍െറ കള്ളനോട്ടുകള്‍ വ്യാപാരികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഉപ്പള ക്രേന്ദീകരിച്ച് വ്യാജ നോട്ട് വില്പന നടത്തുന്ന സംഘം സജീവമായതാണ് സൂചന.എന്നാല്‍, കണ്ടത്തെുന്ന കള്ളനോട്ട് പൊലീസില്‍ ഏല്പിക്കാന് പലരും മടിക്കുകയാണ്. പിന്നീട് വരുന്ന നിയമനടപടിയില്‍ തങ്ങളും ഭാഗമാവുമോ എന്ന ഭയമാണ് ഇത്തരം നോട്ടുകള്‍ പൊലീസില്‍ എല്പിക്കുന്നതില്നിന്ന് പിന്മാറാന് ഇവരെ പ്രേരിപ്പിക്കുന്നത്.
Next Story