Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമാലോം ചാലിന് മരണമണി...

മാലോം ചാലിന് മരണമണി മുഴക്കി പുതിയ ക്വാറി; എതിര്‍പ്പുമായി എം.എല്‍.എ

text_fields
bookmark_border
പനത്തടി: ബളാല്‍ പഞ്ചായത്തില്‍ മാലോം കുണ്ടുപ്പള്ളി പടയംകല്ലില്‍ പടുകൂറ്റന്‍ ക്വാറിയും ക്രഷറും എം. സാന്‍റ് യൂനിറ്റും പ്രവര്‍ത്തനസജ്ജമാകുന്നു. ഈ ക്വാറി മാലോം ചാലിനെ കൊല്ലുമെന്നും അനുമതി നല്‍കാന്‍ പാടില്ളെന്നും ചൂണ്ടിക്കാട്ടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ രംഗത്തത്തെി. അതീവ പരിസ്ഥിതി ലോല വനമേഖലയായ ഇവിടെ വ്യവസായത്തിന്‍െറ പേരില്‍ വന്‍ പ്രകൃതി നശീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. റാണിപുരം, കോട്ടഞ്ചേരി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പടയംകല്ല്. ഇവിടത്തെ 120 ഏക്കറോളം വരുന്ന കുണ്ടുപ്പള്ളി എസ്റ്റേറ്റിലാണ് ക്വാറിയും അനുബന്ധ യൂനിറ്റുകളും പ്രവര്‍ത്തനസജ്ജമാകുന്നത്. ഇതിന്‍െറ തൊട്ട് വടക്കുഭാഗം പോപുലര്‍ വെസ്റ്റഡ് ഫോറസ്റ്റ് ഐറ്റം നമ്പര്‍ 50ല്‍പെടുന്ന സര്‍ക്കാര്‍ വനവും തെക്ക് കിഴക്കുഭാഗം ഇ.എഫ്.എല്‍ പ്രദേശവുമാണ്. രണ്ട് കി.മീ വനത്തിലൂടെ എത്താവുന്ന ഇവിടത്തെ 500ലധികം അടി ഉയരമുള്ള മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടുന്ന വന്‍ പാറപ്രദേശമാണ് മാലോം ക്രഷേഴ്സ് എന്ന സ്ഥാപനം ക്വാറിക്കായി കണ്ടുവെച്ചിരിക്കുന്നത്. ചൈത്രവാഹിനി പുഴയുടെ കൈവഴിയായ മാലോം ചാലിന്‍െറ ഭാഗമായ ഈ വെള്ളച്ചാട്ടങ്ങള്‍ ഇല്ലാതാകുന്നത് പ്രദേശത്തെ ആവാസ വ്യവസ്ഥയെ തകിടംമറിക്കുക മാത്രമല്ല, മാലോം ചാലിനെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളത്തെയും ജലസേചനത്തെയും ബാധിക്കും. പശ്ചിമഘട്ട മലനിരകളിലെ പ്രധാന ആനത്താരയിലാണ് പദ്ധതി നടപ്പാക്കുന്നത്. 30ഓളം ആനകള്‍ കൂട്ടമായി കുഞ്ഞുങ്ങളുമായി ചുറ്റിത്തിരിയുന്നത് നിത്യകാഴ്ചയാണെന്ന് ഇവിടത്തെ നാട്ടുകാര്‍ പറയുന്നു. ഖനന വ്യവസായം ആരംഭിച്ചാല്‍ ആനക്കൂട്ടങ്ങളുടെ നാശത്തിനും കൂടാതെ, ഇവ നാട്ടിലിറങ്ങി നാശം വിതക്കുന്നതിനും കാരണമാകും. കൂടാതെ, വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളടക്കമുള്ള പ്രദേശമാണിത്. ഇവിടത്തെ പാറകള്‍ വന്‍ സ്ഫോടനത്തില്‍ തകര്‍ക്കുന്നത് ഒരു കിലോമീറ്ററിനകത്ത് സ്ഥിതി ചെയ്യുന്ന ജി.എല്‍.പി.എസ് പുഞ്ച സ്കൂളിലെ കുട്ടികളുടെ ജീവന്‍പോലും അപകടപ്പെടുത്തും. അനധികൃത ഖനനത്തിനെതിരെ ചോലമല സംരക്ഷണ സമിതി രൂപവത്കരിച്ച് ശക്തമായ സമരത്തിലാണ് പ്രദേശവാസികള്‍. പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഇത് മറികടക്കുന്നതിന് ഗ്രാമപഞ്ചായത്തില്‍നിന്ന് ക്രഷറിനുള്ള അനുമതി നേടിയിരിക്കുകയാണിപ്പോള്‍. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖല എന്ന നിലയില്‍ ഈ പ്രദേശത്ത് ക്രഷറും ക്വാറിയും എം.സാന്‍റ് നിര്‍മാണവും ആരംഭിക്കുന്നതിന് യാതൊരു തരത്തിലും അനുമതി നല്‍കാന്‍ പാടില്ളെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വ്യവസായ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്ഥലത്തിന്‍െറ നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിനായി ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് ചീഫ്, ജി.എഫ്.ഒ ഉള്‍പ്പെടെയുള്ള സംഘത്തെ അടിയന്തരമായും പ്രദേശത്തേക്ക് അയക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു.
Show Full Article
TAGS:
Next Story