Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightതെരുവുനായ പ്രജനന...

തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി തുടങ്ങി

text_fields
bookmark_border
സര്‍കോട്: ജില്ലയില്‍ തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി തുടങ്ങി. ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളില്‍ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. വി. ശ്രീനിവാസന്‍െറ നേതൃത്വത്തില്‍ നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയാണ് പദ്ധതി ആരംഭിച്ചത്. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. രാജഗോപാല്‍ കര്‍ത്ത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എം. ജയകുമാര്‍, ഡോ. വികാസ്, ഡോ. ജി.എം. സുനില്‍, ഡോ. രാജലക്ഷ്മി, ഡോ. മഹേഷ്, ഡോ. വസന്ത്കുമാര്‍, ഡോ. ടിറ്റോ ജോസഫ്, ഡോ. എ. മുരളീധരന്‍, ഡോ. ബാലന്‍, ഡോ. ചന്ദ്രബാബു, ഡോ. ശ്രീനാഥ്, ഡോ. സീന തുടങ്ങിയവര്‍ പങ്കെടുത്തു. ഒരുവര്‍ഷംകൊണ്ട് തെരുവുനായ്ക്കളെ പ്രജനന നിയന്ത്രണ പദ്ധതിക്ക് കീഴില്‍ വന്ധ്യംകരിക്കുന്നതിനും ജില്ലയെ പേവിമുക്തമാക്കുന്നതിനുമുള്ള പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ചീഫ് വെറ്ററിനറി ഓഫിസര്‍ അറിയിച്ചു.
Show Full Article
TAGS:
Next Story