Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2015 10:36 AM GMT Updated On
date_range 2015-10-06T16:06:23+05:30കാസര്‍കോട്ട് റോഡില്ല; ഉള്ളത് തോടുകള്‍ മാത്രം –നടന് ജയസൂര്യ
text_fieldsമുള്ളേരിയ: കാസര്‍കോട് ജില്ലയില്‍ സഞ്ചരിക്കാന്‍ യോഗ്യമായ റോഡില്ളെന്നും, ഉള്ളത് ദേശീയപാത എന്ന പേരില്‍ കുറെ കുഴികള്‍ മാത്രമാണെന്നും ചലച്ചിത്ര താരം ജയസൂര്യ. മുള്ളേരിയയില്‍ ബി.ഒ.ടി ബസ്സ്റ്റാന്‍ഡ് സമുച്ചയ നിര്‍മാണോദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗളൂരു വിമാനത്താവളത്തിലിറങ്ങി യാത്ര ചെയ്യുന്നതിനിടയില്‍ കര്‍ണാടകയുടെ അതിര്‍ത്തി പിന്നിട്ടതുമുതല്‍ ദുരിതമറിഞ്ഞു. തലപ്പാടി മുതല്‍ കാസര്‍കോട് വരെ ഓരോ സ്ഥലത്തും വലിയ വലിയ പാതാളങ്ങളാണ്. ഇവിടെ ഭരണവര്‍ഗവും അധികാരികളുമൊന്നുമില്ളേ? ജയസൂര്യ ചോദിച്ചു. ജനങ്ങളില്‍നിന്ന് റോഡ് ടാക്സ് വാങ്ങുന്നവര്‍ സുഖമായി യാത്ര ചെയ്യാനുള്ള റോഡ് ഒരുക്കിക്കൊടുക്കണം. എന്തുമാത്രം കഷ്ടപ്പെട്ടാണ് ഞാന്‍ ഇതിലൂടെ യാത്ര ചെയ്തത്. അപ്പോള്‍ നിത്യവും യാത്ര ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും. പല നാടുകളിലും യാത്ര ചെയ്ത ഞാന്‍ മറ്റൊരിടത്തും ഇതുപോലെ ദയനീയമായ റോഡ് കണ്ടിട്ടില്ല. റോഡ് തകരേണ്ടതും അതിന്‍െറ പേരില്‍ പാച്ച്വര്ക്കുകളും മറ്റും നടക്കേണ്ടതും ചിലരുടെ ആവശ്യമാണ്. എന്തായാലും പൊതുജനങ്ങളെ ദ്രോഹിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ജയസൂര്യ കൂട്ടിച്ചേര്‍ത്തു. മുള്ളേരിയ ബി.ഒ.ടി ബസ്സ്റ്റാന്‍ഡ് നിര്‍മാണ പ്രവര്‍ത്തനം രവീശതന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാന്‍ ബില്‍ഡേഴ്സ് ചെയര്മാന് ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ജയസൂര്യ, ചലച്ചിത്ര സംവിധായകന് സലീം ബാപ്പു എന്നിവര്‍ മുഖ്യാതിഥികളായി. ബസ്സ്റ്റാന്‍ഡ് പ്രോജക്ടിന്‍െറ വിവരങ്ങളടങ്ങിയ ബ്രോഷറിന്‍െറ പ്രകാശനം വ്യവസായ പ്രമുഖന് എന്‍.എ. അബൂബക്കറിന് നല്കി നടന് ജയസൂര്യ നിര്‍വഹിച്ചു. യു. വേണുഗോപാല്‍ തത്വമസി, ബദരിയ ഗ്രൂപ് ചെയര്‍മാനും മുള്ളേരിയ ഡവലപേഴ്സ് പ്രോജക്ട് പ്രമോട്ടറുമായ ഖാദര്‍ ബെള്ളിപ്പാടി, ഡോ. ഖാദര്‍, ഹനീഫ് ഗോള്‍ഡ് കിങ്, അബു തമാം, രംഗനാഥ് ഷേണായ്, ബാലകൃഷ്ണ റൈ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്മാന് ഇബ്രാഹിം മുണ്ട്യത്തടുക്ക സ്വാഗതം പറഞ്ഞു.
Next Story