Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2015 11:56 AM GMT Updated On
date_range 2015-10-04T17:26:53+05:30സുചിത്ര വധം: പൊലീസിനെതിരെ നാട്ടുകാര്‍
text_fieldsമംഗളൂരു: നാടിനെ നടുക്കിയ സുചിത്ര വധക്കേസില്‍ പൊലീസ് അനാസ്ഥയെന്ന് നാട്ടുകാര്‍. അന്നപൂര്‍ണേശ്വരി സദാശിവ സിദ്ധിവിനായക ക്ഷേത്രം ഗ്രൗണ്ടില്‍ ഒത്തുകൂടിയ പ്രദേശവാസികള്‍ പൊലീസിന്‍െറ അനാസ്ഥയാണ് മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനും സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനും കാരണമെന്നാരോപിച്ചു. വെള്ളിയാഴ്ചയാണ് ഗോവിന്ദ് നായകിന്െറ മകള്‍ ഹാര്ഡ്വെയര് ഷോപ്പിലെ ജീവനക്കാരി സുചിത്ര നായ്കിന്‍െറ മൃതദേഹം കാരികുഡുലുവിലെ ആളൊഴിഞ്ഞ കാട്ടില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടത്തെിയത്. വ്യാഴാഴ്ച വീട്ടില്‍നിന്ന് ജോലിക്ക് പോയ സുചിത്രയെ ജോലിസമയം കഴിഞ്ഞും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടത്തെിയത്. പൊലീസിന്‍െറ കുറ്റകരമായ അനാസ്ഥയാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുന്താപുരം ഗോലിയങ്ങാടി, ഗംഗോലി ഭാഗങ്ങളില്‍ പലയിടത്തും പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. എന്നിട്ടും പട്രോളിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ക്ഷേത്ര മുറ്റത്ത് ചേര്‍ന്ന് പ്രതിഷേധയോഗം കരുണ ബേലകു സേവാ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ബെല്‍വെ വസന്തകുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. ജയ കര്‍ണാടക അസോസിയേഷന് ഉഡുപ്പി ജില്ലാ ജ്ഞാനി ദിവാകര്‍ ഷെട്ടി, അവാര്സെ പഞ്ചായത്തംഗം ചിത്തരഞ്ജന് ഷെട്ടി എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ യോഗത്തിനിടയില്‍ സ്വരൂപിച്ച രണ്ടരലക്ഷം രൂപ യോഗത്തില്‍ സുചിത്രയുടെ കുടുംബാംഗങ്ങളെ ഏല്പിച്ചു. സുചിത്രയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു.
Next Story