Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഓപറേഷന്‍ വാത്സല്യക്ക്...

ഓപറേഷന്‍ വാത്സല്യക്ക് തുടക്കം

text_fields
bookmark_border
കാസര്‍കോട്: കാണാതായ കുട്ടികളെ കണ്ടത്തെുന്നതിനായി സാമൂഹിക നീതി വകുപ്പും ആഭ്യന്തര വകുപ്പും ചേര്‍ന്ന് നടത്തുന്ന ഓപറേഷന്‍ വാത്സല്യ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ശിശു സംരക്ഷണ യൂനിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ചൈല്‍ഡ് ലൈന്‍, ജില്ലാ നിയമസേവന അതോറിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ വകുപ്പ്, കെ.എസ്.ആര്‍.ടി.സി, റെയില്‍വേ പൊലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത്തെുന്ന കുട്ടികളെ ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കി കുട്ടികളെ കുടുംബങ്ങളിലേക്ക് തിരിച്ചത്തെിക്കുന്നതിനുള്ള സംവിധാനം ഓപറേഷന്‍ വാത്സല്യയിലൂടെ ഒരുക്കും. 1098, 04994 256990, 1091 എന്നതാണ് ഹെല്‍പ്ലൈന്‍ നമ്പര്‍. ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള സമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സാമൂഹിക നീതി ഓഫിസര്‍ പി.ആര്‍. പത്മകുമാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ പി. ബിജു, ജില്ലാ നിയമസേവാ അതോറിറ്റി സെക്ഷന്‍ ഓഫിസര്‍ കെ. ദിനേശ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍ മാധുരി എസ്. ബോസ്, ഡിവൈ.എസ്.പി കെ. ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story