Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightതലമുറകള്‍ക്ക് തണലേകിയ...

തലമുറകള്‍ക്ക് തണലേകിയ വയോജനങ്ങള്‍ക്ക് വന്ദനം

text_fields
bookmark_border
കാസര്‍കോട്: ലോക വയോജന ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ നടന്നു. ജില്ലാ സാക്ഷരതാ മിഷന്‍െറ ആഭിമുഖ്യത്തില്‍ ലോക വയോജന ദിനം ആചരിച്ചു. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന നാലാംതരം തുല്യതാ പഠിതാവ് കാറഡുക്കയിലെ 84 വയസ്സുള്ള മീനാക്ഷിയമ്മ, മറ്റു മുതിര്‍ന്ന പഠിതാക്കളായ എ. അഹമ്മദ് ഹാജി, എന്‍.എ. അബ്ദുല്‍ ഖാദര്‍, കെ. കൃഷ്ണന്‍, എന്‍. അബ്ദുല്ല, ടി. നളിനി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി പൊന്നാടയണിയിച്ചു. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പ്രവര്‍ത്തകരായ കെ.വി. രാഘവന്‍, പി.കെ. കുമാരന്‍ എന്നിവരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ കെ. സുജാത, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ പി.വി. രാധാകൃഷ്ണന്‍, സാക്ഷരതാ മിഷന്‍ മേഖലാ കോഓഡിനേറ്റര്‍ ഷാജു ജോണ്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍ പി.എം. മാണി എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ പി.എന്‍. ബാബു സ്വാഗതവും കെ.വി. രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. വിരമിച്ച കാസര്‍കോട് താലൂക്കിലെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് ആദരിച്ചു. കലക്ടറേറ്റില്‍ നടന്ന സൗഹൃദ സംഗമത്തിലാണ് ഇവരെ ആദരിച്ചത്. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. എ.ഡി.എം എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു. വിരമിച്ച മുതിര്‍ന്ന പൗരന്മാര്‍ അനുഭവങ്ങള്‍ പങ്കുവെച്ചത് ചടങ്ങിന് വേറിട്ട അനുഭവമായി. സര്‍വിസില്‍നിന്ന് വിരമിച്ച കാസര്‍കോട് താലൂക്കിലെ 55ഓളം റവന്യൂ ജീവനക്കാരാണ് ചടങ്ങിന് എത്തിയിരുന്നത്. ഫിനാന്‍സ് ഓഫിസര്‍ കെ. കുഞ്ഞമ്പു നായര്‍, കാസര്‍കോട് അഡീഷനല്‍ തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് തഹസില്‍ദാര്‍ കെ. അംബുജാക്ഷന്‍ സ്വാഗതവും ഹുസൂര്‍ ശിരസ്തദാര്‍ കെ. ജയലക്ഷ്മി നന്ദിയും പറഞ്ഞു. ഹോസ്ദൂര്‍ഗ് താലൂക്ക് പരിധിയിലെ റവന്യൂ ജീവനക്കാരെ ആദരിച്ചു. ആര്‍.ഡി.ഒ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ വൈ.എം.സി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ശോഭ, ജോസഫ് സില്‍വെസ്റ്റര്‍, പി. രമേശന്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലും വിരമിച്ച ജീവനക്കാരെ റവന്യൂ വകുപ്പ് ആദരിച്ചു. എന്‍മകജെ ഗ്രാമപഞ്ചായത്ത് ‘തണലേകിയവര്‍ക്ക് തണലേകാന്‍’ എന്ന സന്ദേശത്തോടെ വയോജന ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.എ. ആയിഷ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ജെ.എസ്. സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. പെര്‍ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചന്ദ്രന്‍, കെ. ജയശ്രീ എന്നിവര്‍ ക്ളാസെടുത്തു. ചെങ്കള: ചെങ്കള അല്‍അമീന്‍ അങ്കണവാടിയില്‍ നടന്ന വയോജന ദിനാചരണത്തില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് സി.ബി. അബ്ദുല്ല ഹാജി പള്ളിയിന്‍െറടുക്കല്‍ അബ്ദുല്ലയെ ആചരിച്ചു. എം.എം. മുഹമ്മദ്കുഞ്ഞി, യൂത്ത്ലീഗ് സെക്രട്ടറി ജാസര്‍ ചെങ്കള, രത്നാവതി, എ.ടി.എസ്. ഖദീജ, ആയിഷ മുഹമ്മദ്, ഫരീദ, നഫീസ, കുബ്റ, സബീന, ഹാജിറ, റംല എന്നിവര്‍ സംസാരിച്ചു. ശിരിബാഗിലു: ലോക വയോജന ദിനത്തോടനുനബന്ധിച്ച് ശിരിബാഗിലു ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സ്കൂളിലെ മുന്‍ അധ്യാപിക യു. രമണി ടീച്ചറെ വസതിയിലത്തെി ആദരിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. രവീന്ദ്രറായ്, ഹെഡ്മിസ്ട്രസ് എസ്. ലീലാമണി, പി.ടി. ബെന്നി, സൂര്യകല, ലത്തീഫ് മംഗലശ്ശേരി, സ്കൂള്‍ ലീഡര്‍ സജ്ന എന്നിവര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട്: പള്ളിക്കര ഗ്രാമപഞ്ചായത്തിന്‍െറയും ആലക്കോട് അങ്കണവാടിയുടെയും നേതൃത്വത്തില്‍ സെമിനാറും വയോജനങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്തംഗം ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ശ്രീകുമാര്‍, പി. സുശീല, എ. ഇന്ദിര എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍, അനുഭവങ്ങള്‍ പങ്കുവെക്കല്‍ തുടങ്ങിയവയും സംഘടിപ്പിച്ചു. കുളിക്കാട് എല്‍.പി സ്്കൂള്‍, അങ്കണവാടി എന്നിവയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. പഞ്ചായത്തംഗം പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൗത് ചിത്താരി സ്കൂളില്‍ പി.ടി.എ പ്രസിഡന്‍റ് താനത്തിങ്കല്‍ ദിനേശന്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് പങ്കജാക്ഷി ടീച്ചര്‍, തായല്‍ അബ്ദുറഹ്മാന്‍, ഇസ്ഹാഖ് ഹാജി, സി.കെ അസീസ് കുളിക്കാട്, സുബൈര്‍, സി.കെ. കരീം എന്നിവര്‍ സംസാരിച്ചു. സാമൂഹികനീതി വകുപ്പും ആനന്ദാശ്രമം അങ്കണവാടിയും റോട്ടറി സ്പെഷല്‍ സ്കൂളും നടത്തിയ മുത്തശ്ശി-മുത്തച്ഛന്‍ സംഗമത്തില്‍ വിഭിന്നശേഷിയുള്ള കുട്ടികള്‍ പ്രായമേറിയവര്‍ക്ക് പുഷ്പങ്ങളും ഉപഹാരവും നല്‍കി. ഗ്രാമപഞ്ചായത്തംഗം ചഞ്ചലാക്ഷി ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റോട്ടറി സ്പെഷല്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് ടി. മുഹമ്മദ് അസ്ലം, പ്രിന്‍സിപ്പല്‍ ബീന സുകു, കെ.വി. രാമകൃഷ്ണന്‍, സുരേഷ്, രാജേഷ്, ഓമന ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആനന്ദാശ്രമം പരിസരത്തെ അറുപതിലേറെ വയോധികര്‍ക്ക് ഉപഹാരം നല്‍കി. നീലേശ്വരം: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്‍െറയും സാമൂഹിക നീതി വകുപ്പിന്‍െറയും നേതൃത്വത്തില്‍ ലോക വയോജന വാരാചരണത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് പി. ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് വര്‍ഗീസ്, കെ. നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ കൊടക്കാട് നാരായണന്‍, ശങ്കരനാരായണ ഭട്ട്, മുണ്ടശ്ശേരി-ശക്തി അവാര്‍ഡ് നേടിയ നാടക രചയിതാവ് രാജ്മോഹന്‍ നീലേശ്വരം എന്നിവരെ അനുമോദിച്ചു. ബോധവത്കരണ സെമിനാറും നടന്നു. ടി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ജയശ്രീ, ആര്‍.പി. പത്മകുമാര്‍, ഡിവൈ.എസ്.പി കെ. ദാമോദരന്‍, വി.സി. ചന്ദ്രന്‍, തമ്പാന്‍നായര്‍, കെ. സുകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പുതുക്കൈ ചേടീറോഡ് വൈനിങ്ങാല്‍ അങ്കണവാടിയില്‍ വയോജന ദിനം നഗരസഭാ കൗണ്‍സിലര്‍ അമ്പൂഞ്ഞി ഉദ്ഘാടനം ചെയ്തു. പത്മനാഭന്‍, ശങ്കരന്‍ എമ്പ്രാന്തിരി, കെ.പി. രാമന്‍, നാരായണി, പി. ജാനു, രേഷ്മ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ജി.എല്‍.പി സ്കൂളിലെ കുട്ടികള്‍ പള്ളിക്കര സാകേതം അഗതി മന്ദിരത്തിലെ അന്തേവാസികളെ ആദരിച്ചു. തട്ടാച്ചേരി കുടുംബശ്രീ, അങ്കണവാടി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണം വാര്‍ഡ് കൗണ്‍സിലര്‍ പി. വത്സല ഉദ്ഘാടനം ചെയ്തു. സുഹ്റ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൗരന്മാരെ പൊന്നാടയണിയിച്ചു.തട്ടാച്ചേരി അങ്കണവാടിയുടെ വയോജന ദിനാചരണം കെ. നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷൈല അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ വി.വി നഗര്‍ അങ്കണവാടിയില്‍ വയോജന ദിനം ആചരിച്ചു. പഞ്ചായത്ത് അംഗം എ. രമണി ഉദ്ഘാടനം ചെയ്തു. വി. രാഘവന്‍ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story