Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2015 10:07 AM GMT Updated On
date_range 2015-10-01T15:37:44+05:30‘കര്‍വ്വത്തടുക്ക സര്‍ക്കാര്‍ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തണം’
text_fieldsബദിയടുക്ക: കുമ്പഡാജെ പഞ്ചായത്തിലെ ഏക സ്കൂളായ കര്‍വ്വത്തടുക്ക എല്‍.പി സ്കൂള്‍ ഹൈസ്കൂളോ യു.പിയെങ്കിലുമായോ ഉയര്‍ത്തണമെന്ന മുറവിളി ഏറെ കാലമായിട്ടും അധികൃതര്‍ ചെവികൊള്ളുന്നില്ളെന്ന പരാതിയിലാണ് പ്രദേശത്തുകാര്‍. 120 വര്‍ഷം പഴക്കമുള്ള ഈ സ്കൂള്‍ കന്നട, മലയാളം മീഡിയം സ്കൂളാണ്. കെട്ടിടവും ഗ്രൗണ്ടും അടക്കം ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും യു.പി ആയി ഉയര്‍ത്താന്‍ പോലും സര്‍ക്കാര്‍ മുന്കൈയെടുത്തില്ളെന്ന ആക്ഷേപം ശക്തമാണ്. കറുവത്തടുക്ക, മുനിയൂര്‍, ഉബ്രംഗള, മാര്‍പ്പനടുക്ക, കുദിങ്കില തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു 142 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. എന്നാല്‍, യു.പി-ഹൈസ്കൂള്‍ പഠനത്തിന് എട്ട് കി.മീറ്റര്‍ അകലെയുള്ള ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടെക്കല്ല് സ്കൂളിനെയും ആറ് കി.മീറ്റര്‍ ദൂരെയുള്ള ബദിയടുക്ക പഞ്ചായത്തിലെ ബദിയടുക്ക സര്‍ക്കാര്‍ സ്കൂളിനെയും ആശ്രയിക്കണം. കൂടുതല്‍ ബസ് സൗകര്യമില്ലാത്ത പ്രദേശമായതിനാല്‍ കിലോമീറ്ററോളം നടന്ന് സ്കൂളിലെത്തേണ്ട അവസ്ഥയാണുള്ളത്. സര്‍ക്കാറുകള്‍ മാറി വരുമ്പോള്‍ വാഗ്ദാനങ്ങളില്‍ ഒതുങ്ങുന്നതല്ലാതെ കര്‍വ്വത്തടുക്ക സ്കൂളിന് പുരോഗതി ഉണ്ടായില്ല. ഈ യു.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ സ്ഥലം എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് സ്കൂളിലത്തെിയിരുന്നു. ഹൈസ്കൂളാക്കണമെന്ന ആവശ്യം ഒരു വര്‍ഷംകൊണ്ട് പരിഗണിക്കുമെന്ന് പറഞ്ഞ എം.എല്‍.എ സര്‍ക്കാറിന്‍െറ കാലാവധി തീരാറായിട്ടും ശ്രദ്ധ ചെലുത്തില്ളെന്നാണ് പരാതി. കര്വ്വനത്തടുക്ക സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയില്ളെങ്കില്‍ സമരത്തിനിറങ്ങുമെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്.
Next Story