നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കാരാട്ട് കൂളിപ്പാറയില്‍ ഡി.ഡി.എസ്-സി.പി.എം സംഘര്‍ഷം തുടരുന്നു. കൂളിപ്പാറയിലെ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് രാജേഷിന്‍െറ വീട് ഡി.ഡി.എസ് പ്രവര്‍ത്തകര്‍ കത്തിച്ചു.
കൂളിപ്പാറ ആദിവാസി കോളനിയിലെ ഡി.ഡി.എസ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷമുണ്ടായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് വീടിന് തീയിട്ടത്. സംഭവസമയത്ത് രാജേഷിന്‍െറ മാതാപിതാക്കളായ മാധവന്, രാധാമണി, സഹോദരന് രാഹുല്‍ എന്നിവര്‍ മരണാനന്തര ചടങ്ങിന്‍െറ ഭാഗമായി മറ്റൊരു വീട്ടിലായിരുന്നു. വീട് കത്തുന്നത് കണ്ട് അയല്‍വാസികള്‍ നാട്ടുകാരെ വിവരം അറിയിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും തീയണക്കാന്‍ സഹായിച്ചു. വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, വിലപ്പെട്ട രേഖകള്‍ എന്നിവ കത്തിനശിച്ചു. ആദിവാസി കോളനിയിലെ താമസക്കാരായ രാജേഷ് ഡി.ഡി.എസില്‍ ചേരാതെ ഡി.വൈ.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചതിന്‍െറ വിരോധമാണ് തീവെക്കാന്‍ കാരണമായതെന്ന് പറയുന്നു. ഈ കോളനി പ്രദേശത്ത് ആയുധ പരിശീലനം നടക്കുന്നതായി പൊലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞതിനുശേഷം നടന്ന സി.പി.എം പ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനത്തിലേക്ക് പടക്കമെറിഞ്ഞ ഡി.ഡി.എസ് പ്രവര്‍ത്തകനായ ശ്രീധരന്‍െറ വീട് കത്തിനശിച്ചിരുന്നു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2015 11:47 AM GMT Updated On
date_range 2015-11-11T17:17:30+05:30ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ വീട് കത്തിനശിച്ച നിലയില്‍
text_fieldsNext Story