Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2015 10:44 AM GMT Updated On
date_range 2015-08-18T16:14:55+05:30എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 108 വീടുകള്‍
text_fieldsകാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള 108 ഭവന നിര്‍മാണത്തിന്‍െറ ശിലാസ്ഥാപനം ആഗസ്റ്റ് 21ന് രാവിലെ എട്ടിന് കാഞ്ഞങ്ങാട് സൂര്യാ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്, എക്സൈസ് മന്ത്രി കെ. ബാബു എന്നിവര്‍ പ്രോജക്ട് സമര്‍പ്പിക്കും. ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിക്കും ട്രസ്റ്റ് എക്സി. ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ പ്രോജക്ട് അവതരണം നിര്‍വഹിക്കും. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്കുന്ന സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്, കേരള സായിപ്രസാദം പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീടുകള്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഓരോ കുടുംബത്തിനും 10 സെന്റ് ഭൂമി പതിച്ചുനല്‍കും. ഇതില്‍ ട്രസ്റ്റ് 500 ചതുരശ്ര അടിയുള്ള വീടുകള്‍ നിര്‍മിച്ച് നല്‍കും. പുല്ലൂര്‍-പെരിയ, കിനാനൂര്‍-കരിന്തളം, എന്മകജെ പഞ്ചായത്തുകളിലാണ് സ്ഥലം അനുവദിച്ചത്. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറുമായി ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സര്‍ക്കാറിന്‍െറയും സഹകരണത്തോടെ വീട് നിര്‍മിച്ച് നല്കുന്ന ‘സാഫല്യം’ ഭവനപദ്ധതി പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടമായാണ് സായിപ്രസാദം പദ്ധതിയിലുള്‍പ്പെടുത്തി 108 വീടുകള്‍ നിര്‍മിക്കുന്നത്.
Next Story