Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅക്ഷരലോകത്ത്​​ ആദ്യ...

അക്ഷരലോകത്ത്​​ ആദ്യ മണി മുഴങ്ങിപ്രവേശനോത്സവത്തോടെ സ്​കൂളുകൾ തുറന്നു​

text_fields
bookmark_border
തിരുവനന്തപുരം: അവധിക്കാലത്തോട് വിടപറഞ്ഞ് മികവി​​െൻറ അധ്യയനവർഷത്തിലേക്ക് സംസ്ഥാനത്തെ പള്ളിക്കൂടമുറ്റങ്ങൾ ഉണർന്നു. മൂന്നു ലക്ഷത്തിൽപരം കുരുന്നുകളാണ് ഇത്തവണ ഒന്നാം ക്ലാസിൽ എത്തിയത്. ഒന്നാം ക്ലാസിൽ എത്തിയ കുട്ടികളുടെ കണക്ക് ഇത്തവണ നേരത്തേ പ്രത്യേകം ശേഖരിക്കുന്നുണ്ട്. രണ്ടു ദിവസത്തിനകം ഇത് പുറത്തുവരും. ഇൗ വർഷം സ്കൂളുകളിലുള്ള കുട്ടികളുടെ ആകെ എണ്ണം ആറാം പ്രവൃത്തിദിവസത്തെ കണക്കെടുപ്പിലൂടെ വ്യക്തമാകും. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയെന്ന് തന്നെയാണ് സർക്കാറി​​െൻറ കണക്കുകൂട്ടൽ. ഇത് ശരിയായാൽ സർക്കാർ മുന്നോട്ടുവെച്ച സുപ്രധാന പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന സ്വീകാര്യതയായി മാറും. പ്രവേശനോത്സവത്തോടെയാണ് മുഴുവൻ പൊതുവിദ്യാലയങ്ങളിലും കുരുന്നുകളെ ആദ്യദിനം വരവേറ്റത്. വർണമനോഹര അന്തരീക്ഷത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ മധുരം നൽകിയാണ് സ്കൂളുകൾ കുട്ടികളെ സ്വീകരിച്ചത്. പ്രവേശനോത്സവത്തി​​െൻറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഉൗരൂട്ടമ്പലം ഗവ.യു.പി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഞാവൽപഴം നൽകിയും കഥ പറഞ്ഞുമാണ് കുട്ടികളെ എതിരേറ്റത്. ജില്ലതലം മുതൽ സ്കൂൾതലം വരെ പ്രവേശനോത്സവം സംഘടിപ്പിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളെ സംരക്ഷിക്കാനും ശാക്തീകരിക്കാനുമായി നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​​െൻറ ഭാഗമായി ഇത്തവണ കൂടുതൽ ജനകീയമായാണ് പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
News Summary - school
Next Story