Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൗരത്വ സമരം അവകാശമാണ്...

പൗരത്വ സമരം അവകാശമാണ് –ജസ്​റ്റിസ് കെമാൽ പാഷ

text_fields
bookmark_border
പൗരത്വ സമരം അവകാശമാണ് –ജസ്​റ്റിസ് കെമാൽ പാഷ
cancel
camera_alt?????? ??????? ????????? ????????????? ????????? ????? ????? ?????????? ?????. ??????????? ??. ????????? ????????? ??????????

ക​ണ്ണൂ​ർ: ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യി​ൽ സ​മ​രം​ചെ​യ്യു​ക എ​ന്ന​ത് അ​വ​കാ​ശ​മാ​ണെ​ന്നും രാ​ജ്യ​ദ്രോ​ഹ​മ​ല ്ലെ​ന്നും ജ​സ്​​റ്റി​സ് ബി. ​കെ​മാ​ൽ പാ​ഷ. ക​ണ്ണൂ​ർ സ്​​​റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​സ​മി​തി തു​ട​ങ്ങി​യ ശാ​ഹീ​ൻ ബാ​ഗ് സ്ക്വ​യ​റി​ലെ ര​ണ്ടാം​ദി​ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ത്വം ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ക എ​ന്ന​ത് ഒ​രാ​ളു​ടെ അ​ഭി​മാ​ന​പ്ര​ശ്ന​വും വൈ​കാ​രി​ക​ത​യു​മാ​ണ്. പൗ​ര​​െൻറ വൈ​കാ​രി​ക​പ്ര​ശ്നം കോ​ട​തി​ക്ക് തീ​രു​മാ​നി​ക്കാ​നാ​വി​ല്ല. സ​ർ​ക്കാ​റാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ജ​നാ​ധി​പ​ത്യ​ത്തി​ൽ സ​ർ​ക്കാ​റു​ക​ൾ ജ​ന​ങ്ങ​ളു​ടെ കൈ​കാ​ര്യ​ക​ർ​ത്താ​ക്ക​ളാ​ണ്. സ​ർ​ക്കാ​റി​ന് തെ​റ്റു​പ​റ്റു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് തി​രു​ത്താ​ൻ അ​വ​കാ​ശ​മു​ണ്ട്. രാ​ജ്യ​സ്നേ​ഹ​പ​ര​മാ​യ ഈ ​ക​ട​മ​യെ രാ​ജ്യ​ദ്രോ​ഹ​മാ​യി മു​ദ്ര​കു​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രാ​ണ്.

പു​തി​യ അ​വ​കാ​ശ​ത്തി​നോ മ​റ്റാ​രു​ടെ​യും അ​വ​കാ​ശം ഹ​നി​ക്കു​ന്ന​തി​നോ വേ​ണ്ടി​യ​ല്ല മു​സ്​​ലിം​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ത​ര സ​മു​ദാ​യ​ങ്ങ​ളെ​ക്കൂ​ടി ത​ട്ടു​ക​ളാ​ക്കി ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള വം​ശീ​യ അ​ജ​ണ്ട​ക്കെ​തി​രാ​യ സ​മ​ര​മാ​ണി​ത്. ഹി​ന്ദു​സ​ങ്ക​ൽ​പ​വും ഹി​ന്ദു​ത്വ​വും ര​ണ്ടാ​ണ്. ഫാ​ഷി​സ്​​റ്റ്​ അ​ജ​ണ്ട ഭൂ​രി​പ​ക്ഷ​സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​ഡ്വ. അ​ബ്​​ദു​ൽ​ക​രീം ചേ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സം​ഘ​ട​നാ​നേ​താ​ക്ക​ളാ​യ സാ​ദി​ഖ് ഉ​ളി​യി​ൽ, ശം​സു​ദ്ദീ​ൻ പാ​ല​ക്കോ​ട്, ഡോ. ​സു​ൽ​ഫി​ഖ​ർ, സി.​പി. സ​ലീം, മു​ഹ​മ്മ​ദ് സാ​ജി​ദ് ന​ദ്​​വി, ഷ​ക്കീ​ർ ഫാ​റൂ​ഖി, അ​ബ്​​ദു​ന്നാ​സ​ർ സ്വ​ലാ​ഹി, എം.​ടി. നി​സാ​ർ, ഹ​നീ​ഫ പാ​നൂ​ർ തു​ട​ങ്ങി​യ​വ​ർ അ​ഭി​വാ​ദ്യം ചെ​യ്തു. സി.​കെ.​എ. ജ​ബ്ബാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മ​ര​ത്തി​​െൻറ മൂ​ന്നാം ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​മ​രാ​വി​ഷ്കാ​രം ന​ട​ത്തും. ആ​സു​റ അ​ലി, ഡോ. ​എം.​ജി. മ​ല്ലി​ക എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story