Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാചകവാതക...

പാചകവാതക ഉപഭോക്താക്കള്‍ക്ക് ഏജന്‍സി മാറാന്‍ സൗകര്യമൊരുക്കും

text_fields
bookmark_border
പാചകവാതക ഉപഭോക്താക്കള്‍ക്ക്  ഏജന്‍സി മാറാന്‍ സൗകര്യമൊരുക്കും
cancel
camera_alt????????????????? ????????????? ??????? ??????? ????????????? ??????? ????????? ???????????

ക​ണ്ണൂ​ർ: പാ​ച​ക​വാ​ത​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വ​രു​ടെ സൗ​ക​ര്യാ​ര്‍ഥം ഏ​ജ​ന്‍സി മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. പാ​ച​ക​വാ​ത​ക വി​ത​ര​ണ​രം​ഗ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​ന് ന ​ട​ത്തി​യ അ​ദാ​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ഉ​പ​ഭോ​ക്​​താ​ക്ക​ള്‍ക്ക് ഓ​ണ്‍ലൈ​നാ​യി പ​ണം അ​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ഗ്യാ​സ് ക​ണ​ക്​​ഷ​ന്‍ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കാ​ന്‍ ഓ​യി​ല്‍ ക​മ്പ​നി​ക​ളോ​ട് നി​ര്‍ദേ​ശി​ച്ചു. അ​ദാ​ല​ത്തി​ല്‍ പു​തി​യ​തും പ​ഴ​യ​തു​മാ​യി 20 പ​രാ​തി​ക​ളാ​ണ് എ​ത്തി​യ​ത്.

ഇ​തി​ല്‍ 10 എ​ണ്ണം പ​രി​ഹ​രി​ച്ചു. ബാ​ക്കി​യു​ള്ള​വ ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.
ക​ണ്ണൂ​ര്‍ താ​ലൂ​ക്കി​ലെ ദേ​വു ഗ്യാ​സ് ഏ​ജ​ന്‍സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൂ​ടു​ത​ല്‍ പ​രാ​തി​ക​ളും എ​ത്തി​യ​ത്. ഈ ​ഏ​ജ​ന്‍സി​യി​ലു​ള്ള​വ​ര്‍ക്ക് ഗ്യാ​സ് ക​ണ​ക്​​ഷ​​െൻറ രേ​ഖ​ക​ളും ഐ​ഡി കാ​ര്‍ഡി​​െൻറ കോ​പ്പി​യും സ​ഹി​തം നേ​രി​ട്ടെ​ത്തി ഏ​ജ​ന്‍സി മാ​റാ​വു​ന്ന​താ​ണ്. അ​ദാ​ല​ത്തി​ല്‍ എ.​ഡി.​എം ഇ.​പി. മേ​ഴ്സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ കെ. ​മ​നോ​ജ് കു​മാ​ര്‍, ബി.​പി.​സി, എ​ച്ച്.​പി.​സി, ഐ.​ഒ.​സി തു​ട​ങ്ങി​യ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രും ഗ്യാ​സ് ഏ​ജ​ന്‍സി ഉ​ട​മ​ക​ളും ഉ​പ​ഭോ​ക്തൃ​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story