തെരുവിലിറങ്ങി കണ്ണൂരിലെ ശാഹീൻബാഗ്

11:28 AM
03/02/2020
കണ്ണൂർ ശാ​ഹീൻ ബാ​ഗിൽ സുന്നി മ​ഹ​ല്ല്​ ഫെ​ഡ​റേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ബാ​ഖി സംസാരിക്കുന്നു

ക​ണ്ണൂ​ർ: പ​ന്ത​ൽ സ​മ​ര​ത്തി​​െൻറ പ​തി​വ് ഉ​പ​ചാ​രം​വി​ട്ട് ക​ണ്ണൂ​രി​ലെ ശാ​ഹീൻ ബാ​ഗ് സമരക്കാർ ഞാ​യ​റാ​ഴ്​​ച തെ​രു​വി​ലി​റ​ങ്ങി. എ​സ്.​വൈ.​എ​സ് ജി​ല്ല റാ​ലി​യു​ടെ മു​ൻ​നി​ര ശാ​ഹീ​ൻ ബാ​ഗ് പ​ന്ത​ൽ സ്​​ഥി​തി ചെ​യ്യു​ന്ന സ്​​റ്റേ​ഡി​യം കോ​ർ​ണ​റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ​മ​ര​ക്കാർ റോ​ഡി​ൽ ബാ​ന​റു​മേ​ന്തി അ​ഭി​വാ​ദ്യ മു​ദ്രാ​വാ​ക്യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം സം​ഘ​ട​ന​ക​ളെ അ​വ​രു​ടെ ഉ​പ​ചാ​ര​ങ്ങ​ൾ മ​റ​ന്നു​ള്ള ഐ​ക്യ​പ്പെ​ട​ലി​ന് എ​ത്ര​ത്തോ​ളം പാ​ക​പ്പെ​ടു​ത്തി​യെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു വീ​ക്ഷ​ണ  വൈ​വി​ധ്യ​ത​യു​ള്ള​വ​ർ ത​മ്മി​ലു​ള്ള ഈ ​അ​ഭി​വാ​ദ്യ​രം​ഗ​ങ്ങ​ൾ. എ​സ്.െ​വെ.​എ​സ് റാ​ലി വ​രു​മ്പോ​ൾ ശാ​ഹീൻ ബാ​ഗി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ക​സ്തൂ​രി ദേ​വ​ൻ പ്ര​ഭാ​ഷ​ണം നി​ർ​ത്തി ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഈ ‘​രാ​ജ്യം നി​ല​നി​ൽ​ക്കാ​ൻ ഫാ​ഷി​സ​ത്തെ തു​ട​ച്ചു​മാ​റ്റാ​ൻ ഒ​ന്നി​ച്ചൊ​ന്നാ​യ് മു​ന്നേ​റാ​ൻ ശാ​ഹീ​ൻ ബാ​ഗി​ൻ​റ​ഭി​വാ​ദ്യ​ങ്ങ​ൾ എ​സ്.​വൈ.​എ​സി​ന്ന​ഭി​വാ​ദ്യ​ങ്ങ​ൾ’ എ​ന്ന് അ​വ​ർ വി​ളി​ച്ചു​പ​റ​ഞ്ഞു.

മ​നു​ഷ്യാ​വ​കാ​ശ മ​ത​സം​ഘ​ട​നാ സാം​സ്കാ​രി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ ഞാ​യ​റാ​ഴ്​​ച ശാ​ഹീൻ ബാ​ഗി​ലെ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ഭാ​ഷ​ണ​ത്തി​നെ​ത്തി. സു​ന്നി മ​ഹ​ല്ല്​ ഫെ​ഡ​റേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ബാ​ഖി,  എ​ഴു​ത്തു​കാ​ര​ൻ മു​ഹ​മ്മ​ദ് ശ​ഫീം, മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി വൈ​സ്  പ്ര​സി​ഡ​ൻ​റ്​ ഹാ​ശിം അ​രി​യി​ൽ, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല വൈ​സ്  പ്ര​സി​ഡ​ൻ​റ്​ കെ.​എം. മ​ഖ്ബൂ​ൽ, ത​ല​ശ്ശേ​രി ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ എം.  ​അ​ബ്​​ദു​ന്നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സോ​ളി​ഡാ​രി​റ്റി ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി കെ. ​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ഐ.​ഒ ജി​ല്ല സെ​ക്ര​ട്ട​റി സ​ഫ്രീ​ൻ ഫ​ർ​ഹാ​ൻ സ്വാ​ഗ​ത​വും ജി.​ഐ.​ഒ ജി​ല്ല ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഖ​ൻ​സ ഹാ​റൂ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.  ശാ​ഹീ​ൻ ബാ​ഗി​ൽ തി​ങ്ക​ളാ​ഴ്​​ച അ​ലീ​ഗ​ഢ്​ യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ഥി  ഷ​ർ​ജ്ജീ​ൽ ഉ​സ്മാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. റി​ജി​ൽ മാ​ക്കു​റ്റി, സ​മ​ദ്‌  കു​ന്ന​ക്കാ​വ്‌, പ​ള്ളി​പ്രം പ്ര​സ​ന്ന​ൻ, ഹ​സ്സ​ൻ​കു​ട്ടി, ജ​ലാ​ൽ​ഖാ​ൻ എ​ന്നി​വ​ർ  സം​സാ​രി​ക്കും.

Loading...
COMMENTS