പൊട്ടൽ പൊട്ടൽ സർവത്ര; തിരിഞ്ഞുനോക്കാനാളില്ല

  • വെ​ള്ളം വെ​ള്ളം സ​ർ​വ​ത്ര; എ​ല്ലാ​മൊ​ഴു​കി​പ്പോ​കു​ന്നു...

10:26 AM
31/01/2020
വെള്ളിക്കിൽ ജങ്​ഷനിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ഒഴുകുന്ന  കുടിവെള്ളം

ത​ളി​പ്പ​റ​മ്പ്: പ​ട്ടു​വം റോ​ഡി​ൽ വെ​ള്ളി​ക്കി​ൽ ജ​ങ്​​ഷ​നി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് റോ​ഡ് ച​ളി​നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​വു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. വേ​ന​ൽ​ക്കാ​ലം എ​ത്തും​മു​മ്പു​ത​ന്നെ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി പ​ര​ക്കം പാ​യു​ന്ന​തി​നി​ട​യി​ലാ​ണ് പു​ളി​മ്പ​റ​മ്പി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ലി​റ്റ​ർ​ക​ണ​ക്കി​ന് കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. വെ​ള്ളം റോ​ഡി​ലേ​ക്ക് കു​ത്തി​യൊ​ലി​ച്ച് ച​ളി നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. 

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മേ​ൽ ച​ളി​തെ​റി​ച്ചും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ണും ഇ​വി​ട​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ​ത്രെ. ചോ​ർ​ച്ച ക​ണ്ടാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​ര​മ​റി​യി​ക്കാ​റു​ണ്ടെ​ങ്കി​ലും ആ​രും​ത​ന്നെ ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ലൂ​ർ​ദ്​ ന​ഴ്സി​ങ് സ്കൂ​ളി​നു മു​ൻ​വ​ശം റോ​ഡ് പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​വി​ടെ​യാ​ണ് റോ​ഡ് ച​ളി​ക്കു​ള​മാ​യി കാ​ൽ​ന​ട​പോ​ലും സാ​ധി​ക്കാ​ത അ​വ​സ്ഥ​യി​ലു​ള്ള​ത്. അ​തേ​സ​മ​യം, സാ​മൂ​ഹി​ക വി​രു​ദ്ധ​ർ പൈ​പ്പ് പൊ​ട്ടി​ച്ച് വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​താ​ണോ​യെ​ന്ന സം​ശ​യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യ് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.


 

Loading...
COMMENTS