നവീകരണം നടന്ന് ഒരാഴ്ച മാത്രം; തലശ്ശേരിയിൽ റോഡ് കുത്തിപ്പൊളിച്ചു
text_fieldsതലശ്ശേരി: നഗരത്തിൽ ഒരാഴ്ച മുമ്പ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ച റോഡ് ആരോരുമറ ിയാതെ കുത്തിപ്പൊളിച്ചു. പഴയ ബസ് സ്റ്റാൻഡ് ട്രാഫിക് യൂനിറ്റ് കവലയിലാണ് റോഡിൽ ഞായറാഴ്ച പാരകയറ്റിയത്. ജനുവരി എട്ടിന് നടന്ന പണിമുടക്കിെൻറ തലേന്ന് അർധരാത്രിയാണ് ഒ.വി റോഡ് ജങ്ഷൻ മുതൽ ട്രാഫിക് യൂനിറ്റ് വരെയുള്ള ഭാഗത്ത് മെ ക്കാഡം ടാറിങ് നടത്തിയത്. എന്തിനാണ് റോഡ് വെട്ടിക്കീറിയതെന്ന് വ്യക്തമല്ല. കെ.എസ്.ടി.പിയാണ് ഒറ്റ രാത്രി കൊണ്ട് റോഡ് നവീകരണം നടത്തിയത്.
പുതിയ ബസ് സ്റ്റാൻഡ് മുതൽ ഒ.വി. റോഡ് വരെയുള്ള ഭാഗം മാസങ്ങൾക്ക് മുമ്പ് കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു. ഇതിെൻറ അനുബന്ധമായാണ് ട്രാഫിക് യൂനിറ്റ് വരെയുള്ള ബാക്കി ഭാഗം മെക്കാഡം ടാറിങ് നടത്തിയത്. വളവുപാറ റോഡ് നിർമാണ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ്, പഴയ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച റോഡുകളിൽ നവീകരണം നടത്തിയത്. കൂർഗ് റോഡ് പ്രോജക്ടിൽ ഉൾപ്പെട്ടതാണ് ഇൗ റോഡുകൾ. നവീകരണം നടന്ന് ഒരാഴ്ചക്കകം റോഡ് പൊളിച്ച നടപടിയിൽ നാട്ടുകാരിൽ അമർഷമുയർന്നിട്ടുണ്ട്.