Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ​മ​ര​പ്പു​ല​രി....

സ​മ​ര​പ്പു​ല​രി....

text_fields
bookmark_border
സ​മ​ര​പ്പു​ല​രി....
cancel
camera_alt???????? ?????? ???????????????????? ???????????????? ??????????? ???????? ??????????? ??????? ????????????? ???????????????? ????????????? ??????? ???????????????????

ക​ണ്ണൂ​ർ: രാ​ത്രി​യു​ടെ ത​ണു​പ്പി​ലും പ്ര​തി​ഷേ​ധ​ത്തി​​െൻറ ചൂ​ടി​ന്​ കു​റ​വൊ​ട്ടു​മി​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പു​തു​വ​ർ​ഷ​രാ​വി​ൽ പ്ര​തി​ഷേ​ധ​ത്തി​​െൻറ വേ​റി​ട്ട കാ​ഴ്​​ച​യൊ​രു​ക്കി വി​വി​ധ സം​ഘ​ട​ന​ക​ൾ. ഡി.​വൈ.​എ​ഫ്.​െ​എ, ഫ്ര​റ്റേ​ണി​റ്റി മൂ​വ്​​മ​െൻറ്, എ​സ്.​എ​സ്.​എ​ഫ്, എ​സ്.​ഡി.​പി.​െ​എ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ രാ​ത്രി​പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്.​എ​ഫ്.​ഐ പകൽ സാ​ന്താ​ക്ലോ​സ് സ്ട്രൈ​ക് സം​ഘ​ടി​പ്പി​ച്ചു. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ രാ​ത്രി 12ന്​​ ​ഡി.​വൈ.​എ​ഫ്.​െ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നഗരത്തിൽ സം​ഘ​ടി​പ്പി​ച്ച സ​മ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ജ്ഞ​യെ​ടു​ത്തു. പു​തു​വ​ർ​ഷ​പ്പി​റ​വി​യെ സ​മ​ര​പ്ര​ഖ്യാ​പ​ന രാ​വാ​ക്കി​യാ​യി​രു​ന്നു ഫ്ര​റ്റേ​ണി​റ്റി​ പ്രവർത്തകർ ഒത്തുചേർന്നത്​. മ​തം നോ​ക്കി രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന ഭ​ര​ണ​കൂ​ട​നി​ല​പാ​ട്​ പി​ൻ​വ​ലി​ക്കണമെന്നാവശ്യപ്പെട്ട്​​ കാ​ൽ​ടെ​ക്സ് ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ന്നി​ൽ വൈകീട്ട്​ മുതൽ പാ​തി​രാത്രി വരെ ​പ്രവർത്തകർ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ത​ള്ളി​ക്ക​ള​യു​ക, രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് ഐ​ക്യ​പ്പെ​ടു​ക, അ​ന്യാ​യ​മാ​യി അ​റ​സ്​​റ്റി​ലാ​ക്ക​പ്പെ​ട്ട പൊ​ന്നാ​നി​യി​ലെ ആ​റു​പേ​രെ ഉ​ട​ൻ വി​ട്ട​യ​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി​യാ​ണ് ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​െൻറ്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ആ​സാ​ദി ന്യൂ ​ഇ​യ​ർ’ ന​ട​ത്തി​യ​ത്.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ബീ​ന ഇ​ർ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി അഭിവാദ്യമർപ്പിച്ചു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സൈ​നു​ദ്ദീ​ൻ ക​രി​വെ​ള്ളൂ​ർ, ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​െൻറ്​ ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ന​സ്രീ​ന ഇ​ല്യാ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ബി.​എം. ഫ​ർ​മീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ജ​വാ​ദ് അ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ൽ മാ​ടാ​യി, ശാ​ഹി​ന ല​ത്തീ​ഫ്, സി. ​ഇം​തി​യാ​സ്, ​േത്ര​സ്മ്മേ മാ​ളി​യേ​ക്ക​ൽ, റ​ഹ്‌​ന ടീ​ച്ച​ർ, ഷ​ബീ​ർ എ​ട​ക്കാ​ട്, ആ​രി​ഫ മെ​ഹ​ബൂ​ബ്, മു​ഹ്സി​ൻ ഇ​രി​ക്കൂ​ർ, സി.​കെ. അ​ർ​ഷ​ദ്, കെ.​പി. മ​ശ്ഹൂ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​
ൽ​കി.

‘ക്ഷു​ഭി​ത ഇ​ന്ത്യ ഉ​റ​ങ്ങു​ന്നി​ല്ല’ എ​ന്ന പ്ര​മേ​യ​ത്തി​ൽ എ​സ്.​എ​സ്.​എ​ഫ് ജി​ല്ല ക​മ്മി​റ്റി ക​ണ്ണൂ​ർ കാ​ൽ​ടെ​ക്സി​ൽ സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ച്ചു. ഭ​ര​ണ​ഘ​ട​ന​യെ​ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ​യും ചോ​ദ്യം​ചെ​യ്യു​ന്ന​വ​രെ​യും നി​ഷ്​​ഠൂ​ര​മാ​യി അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്കെ​തി​രെ​യാ​ണ് സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ച്ചി​ച്ച​ത്. കെ.​കെ. രാ​ഗേ​ഷ് എം.​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ൻ. അ​ബ്​​ദു​ല​ത്തീ​ഫ് സ​അ​ദി പ​ഴ​ശ്ശി, കെ. ​അ​ബ്​​ദു​റ​ഷീ​ദ് ന​രി​ക്കോ​ട്, റ​ഷീ​ദ് സ​ഖാ​ഫി മെ​രു​വ​മ്പാ​യി, ഫൈ​ളു​റ​ഹ്മാ​ൻ ഇ​ർ​ഫാ​നി, മു​ഹ​മ്മ​ദ് സ​ഖാ​ഫി വ​ള്ളി​യാ​ട്, ഫി​ർ​ദൗ​സ് സു​റൈ​ജി, ഹ​നീ​ഫ സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ദേ​ശ​സ്നേ​ഹ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

എ​സ്.​ഡി.​പി.​െ​എ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൾ​ടെ​ക്​​സ്​ ജ​ങ്​​ഷ​നി​ൽ ‘ഫാ​ഷി​സ​ത്തി​ന്​ ചി​ത​യൊ​രു​ക്ക​ൽ’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സി.​പി. അ​ജ്​​മ​ൽ ഇ​സ്​​മാ​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ.​സി. ജ​ലാ​ലു​ദ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ക​ണ്ണാ​ടി​പ്പ​റ​മ്പ്, കെ.​കെ. അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, ഇ​ബ്രാ​ഹീം കൂ​ത്തു​പ​റ​മ്പ്, റ​ഫീ​ക്ക്​ കീ​ച്ചേ​രി, ഷം​സു​ദ്ദീ​ൻ മൗ​ല​വി, അ​ഡ്വ. കെ.​പി. ഷ​ബീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. രാ​ത്രി 10.30ഒാ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി പാ​ട്ടും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പു​ല​ർ​ച്ച ര​ണ്ടു​വ​രെ നീ​ണ്ടു.

എ​സ്.​എ​ഫ്.​ഐ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ൽ സാ​ന്താ​ക്ലോ​സ് സ്ട്രൈ​ക് സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്തെ മ​ത​ത്തി​​െൻറ പേ​രി​ൽ വെ​ട്ടി​മു​റി​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളും പ്ല​ക്കാ​ഡു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ർ​ത്തി നൂ​റു​ക​ണ​ക്കി​ന് സാ​ന്താ​ക്ലോ​സു​ക​ൾ ഒ​രു​മി​ച്ച് ക​ണ്ണൂ​രി​ലെ തെ​രു​വി​ലി​റ​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ വി​സ്മ​യി​പ്പി​ച്ചു. പു​തു​വ​ർ​ഷം പു​ല​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കേ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള പു​തു സ​ർ​ഗ​സ​മ​ര പ്ര​ഖ്യാ​പ​ന​മാ​ണ് എ​സ്.​എ​ഫ്.​ഐ സം​ഘ​ടി​പ്പി​ച്ച​ത്. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​പി. അ​ൻ​വീ​ർ, ജി​ല്ല സെ​ക്ര​ട്ട​റി ഷി​ബി​ൻ കാ​നാ​യി, പ്ര​സി​ഡ​ൻ​റ്​ സി.​പി. ഷി​ജു, കെ. ​ശ്രീ​ജി​ത്ത്, എ. ​അ​ഖി​ൽ, കെ. ​അ​നു​ശ്രീ, പി. ​ജി​തി​ൻ, പി.​എ. കി​ര​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story