You are here
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: ചാലയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 40ഓളം പേർക്ക് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഞായറാഴ്ച നാലുമണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് കോഴിക്കോേട്ടക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ബസുകളുടെ കൂട്ടിയിടിയിൽ തമ്മിലിടിച്ചായിരുന്നു പലർക്കും പരിക്കേറ്റത്.
പരിക്കേറ്റവർ ചാലയിലെ സ്വകാര്യ ആശുപത്രികളിലും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. എടക്കാട് പൊലീസും നാട്ടുകാരുമാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.