കാവുമ്പായിയിലെ പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റ്: നാട്ടുകാരുടെ അനിശ്ചിതകാല സമരം തുടങ്ങി
text_fieldsശ്രീകണ്ഠപുരം: കാവുമ്പായി വനിത വ്യവസായ എസ്റ്റേറ്റിൽ സ്വകാര്യ വ്യക്തി നടത്തുന്ന പ്ല ാസ്റ്റിക് സംസ്കരണ യൂനിറ്റിനെതിരെ നാട്ടുകാരുടെ അനിശ്ചിതകാല പന്തൽകെട്ടി സമരം ത ുടങ്ങി. പ്ലാസ്റ്റിക് സംസ്കരണ സ്ഥാപനത്തിെൻറ പ്രവർത്തനം പ്രദേശവാസികൾക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും മാരകരോഗങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും ജനങ്ങൾ പറയുന്നു. സ്ഥാപനത്തിെൻ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്കും കലക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് പന്തൽകെട്ടി സമരം തുടങ്ങിയത്.സമൂഹത്തിെൻറ വിവിധ തുറയിലുള്ളവർ സമരത്തിന് പിന്തുണയുമായെത്തി.
ബഹുജന സംഘടനകളുടെ പിന്തുണ ഉറപ്പാക്കുമെന്നും വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സമരത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു. സമരം പരിസ്ഥിതി പ്രവർത്തകൻ നോബിൾ പൈകട ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് പി.വി. ഗണേശൻ അധ്യക്ഷത വഹിച്ചു. രാഘവൻ കാവുമ്പായി, മുരളി കരിവെള്ളൂർ, പി.പി ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റി സെക്രട്ടറി വി.വി. അഷ്റഫ് സ്വാഗതവും സി.എച്ച്. ഷാജിദ് നന്ദിയും പറഞ്ഞു.