കാനായി കാനത്തിന് ഭീഷണിയായി കുന്നിടിക്കൽ
text_fieldsപയ്യന്നൂർ: പയ്യന്നൂർ നഗരസഭയിലെ പ്രകൃതിദത്ത ടൂറിസം കേന്ദ്രവും ജൈവ വൈവിധ്യങ്ങളുട െ കലവറയുമായ കാനായി കാനം നീർചാട്ടത്തിന് ഭീഷണിയായി വൻതോതിൽ കുന്നിടിക്കുന്നു. കാന ത്തിെൻറ 100 മീറ്റർ അടുത്തുള്ള ചെങ്കുത്തായ കുന്നാണ് ഒരു അനുമതിയുമില്ലാതെ സ്വകാര്യ വ്യക്തികൾ ഒരു മാസമായി ഇടിച്ചുതാഴ്ത്തുന്നത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് മലബാർ പരിസ്ഥിതി സമിതി പ്രവർത്തകർ സ്ഥലം സന്ദർശിച്ചപ്പോഴാണ് വൻതോതിലുള്ള കുന്നിടിക്കൽകണ്ട് അധികൃതർക്ക് പരാതി നൽകിയത്. വിവരമറിയിച്ചിട്ടും വില്ലേജ് ഓഫിസർ നടപടിയെടുത്തില്ലെന്ന് സമിതി കുറ്റപ്പെടുത്തി. തുടർന്ന് സമിതി പ്രവർത്തകർ പയ്യന്നൂർ തഹസിൽദാറെ വിവരം ധരിപ്പിക്കുകയും കുന്നിടിക്കൽ തടയുകയുമായിരുന്നു.
കാനത്തിെൻറ വൃഷ്ടിപ്രദേശമായ കുന്നുകളും പാറപ്പരപ്പും അനിയന്ത്രിതമായ പാറഖനനവും കുന്നിടിക്കലുംമൂലം വേനൽ തുടങ്ങുംമുമ്പേ വറ്റുകയാണ്. വടക്കൻ കേരളത്തിലെ തന്നെ പ്രധാന ഇടനാടൻ നീർചാട്ടമായ കാനത്തെ സംരക്ഷിക്കാൻ പരിസരത്തെ അഞ്ച് കി.മീ ചുറ്റളവിലുള്ള ബാക്കിയായ കുന്നുകൾ സംരക്ഷിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് കാനം. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന വെള്ളച്ചാട്ടം ഇടനാടൻ ചെങ്കൽക്കുന്നുകളിൽ അപൂർവമാണ്. എന്നാൽ, കാനായി കാനത്തെ വെള്ളച്ചാട്ടം ഏറെ ആകർഷകമാണ്. നേരത്തെ ഏപ്രിൽ, മേയ് മാസങ്ങളിൽ പോലും ഇവിടെ വെള്ളം ഉണ്ടാവാറുണ്ട്. മണ്ണിടിക്കലും ചെങ്കൽ ഖനനവും രൂക്ഷമായതോടെ വെള്ളം കുറയുകയാണ്. കാനം നിലനിർത്താൻ നാട്ടുകാർ ശ്രമം നടത്തുന്നതിനിടയിലാണ് മണ്ണെടുത്ത് നീരുറവ ഇല്ലാതാക്കാനുള്ള ശ്രമം.