ഉത്സവത്തിെൻറ പേരിൽ വ്യാജ പണപ്പിരിവ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsപയ്യന്നൂർ: കളിയാട്ടമഹോത്സവത്തിെൻറ വ്യാജ നോട്ടീസുകളും രസീത് ബുക്കുകളുമുപയോഗി ച്ച് പിരിവിനിറങ്ങിയ രണ്ടംഗസംഘത്തെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെരളം പള്ളിക്കുളം കൂളിക്കാവ് കാലിച്ചാന്‍ ദേവക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിെൻറ പേരില്‍ വ്യാജ നോട്ടീസുകളും വ്യാജ രസീത് ബുക്കുകളും ഉപയോഗിച്ച് പിരിവ് നടത്തിയ രണ്ടു പേരെയാണ് പയ്യന്നൂര്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കൊഴുമ്മല്‍ വെള്ളൂര്‍ സ്വദേശി ആനവളപ്പില്‍ സുഗുണന് (49), കാഞ്ഞങ്ങാട് ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ എച്ച്. ശ്രീകാന്ത് (45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേര്‍ന്ന് പയ്യന്നൂര്‍ ടൗണില്‍ വ്യാജ നോട്ടീസും രസീതുമായി പിരിവിനെത്തിയപ്പോള്‍ സംശയംതോന്നിയ കടയുടമ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്പല കമ്മിറ്റിയുമായി െപാലീസ് ബന്ധപ്പെട്ടപ്പോള്‍ കളിയാട്ട മഹോത്സവത്തിെൻറ പേരില്‍ പിരിവ് നടത്താന്‍ ആരെയും ഏല്പിച്ചിട്ടില്ലെന്ന് പറയുകയും കമ്മിറ്റി ഭാരവാഹികള്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.