മലയോര മേഖലയിൽ ഭീതിയോടെ നാട്ടുകാര്‍ നാശം വിതച്ച് ഉരുള്‍പൊട്ടല്‍
text_fieldsചെറുപുഴ: കഴിഞ്ഞദിവസം തുലാമഴക്ക് പിന്നാലെ ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളുടെ മല യോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിൽ കനത്ത നാശം. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി-ജോസ്ഗ ിരി റോഡില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മുകളില്‍ ജോസ്ഗിരി 118 ഏക്കറിലെ കാടുപിടിച്ച പ്രദേശത്തും ഉദയഗിരി പഞ്ചായത്തിലെ ഇരട്ടപ്പാലത്തോട് ചേര്‍ന്ന വനമേഖലയിലുമാണ് കഴിഞ്ഞദിവസം ഉരുള്‍പൊട്ടലുണ്ടായത്. 118 ഏക്കറിലുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളം കുത്തിയൊലിച്ച് വിവിധ ഭാഗങ്ങളിലൂടെ ചിതറി ഒഴുകിയതിനാലാണ് താഴ്ന്ന പ്രദേശങ്ങളില്‍ ആളപായം ഒഴിവായത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തിന് താഴെ 25 സെേൻറാളം സ്ഥലത്ത് മണ്ണിളക്കി മറിച്ച നിലയിലാണ്. മലവെള്ളം ഒഴുകിയെത്തി രാജഗിരി-ജോസ്ഗിരി റോഡിെൻറ മിക്കഭാഗങ്ങളും തകര്‍ന്നു. രാജഗിരി കപ്പാലത്ത് 35 കുടുംബങ്ങള്‍ക്കായി നിർമിച്ച കുടിവെള്ള വിതരണ പദ്ധതിയുടെ കുളം മണ്ണ് വീണ് നികന്നു. കുടിവെള്ള വിതരണ സംവിധാനങ്ങളും നശിച്ചു. ഇവിടെ നബാര്ഡിെൻറ ധനസഹായത്തോടെ തോടിെൻറ സുരക്ഷക്കായി നിർമിച്ച ഭിത്തി 70 മീറ്ററോളം നീളത്തില്‍ തകര്‍ന്നു.
ഈ മേഖലയില്‍ രണ്ട് കൂറ്റന്‍ കരിങ്കല്ലുകള്‍ മണ്ണിളകി ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിലാണ്. കല്ലുകള്‍ ഇളകിവീണാല് രാജഗിരി ടൗണിലുള്‍പ്പെടെ നാശം വിതക്കും. ഭാഗികമായി തകര്‍ന്ന രാജിഗിരി-ജോസ്ഗിരി റോഡ് കഴിഞ്ഞ വര്‍ഷം രണ്ട് കോടി രൂപ മുടക്കി നവീകരിച്ചതാണ്. ഈ റോഡിന് ഓവുചാല്‍ നിർമിക്കാതിരുന്നതാണ് മലവെള്ളം ഒഴുകിയെത്തി റോഡ് തകരാനിടയാക്കിയത്. റോഡിലേക്ക് ഒഴുകിയെത്തിയ കല്ലും മണ്ണും മരങ്ങളും നാട്ടുകാരുടെ നേതൃത്വത്തില്‍ നീക്കിയാണ് ഗതാഗതം സുഗമമാക്കിയത്. രാജിഗിരി മരുതുംതട്ട് റോഡ് മിക്കയിടത്തും ഒഴുകിപ്പോയ നിലയിലാണ്. ഉദയഗിരി പഞ്ചായത്തില്‍പെട്ട ഇരട്ടപ്പാലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഊരപ്പുഴിയില് രാജേഷിെൻറ വീടിന് പിന്‍ഭാഗത്ത് മണ്ണിടിഞ്ഞുവീണ് വീടിന് കേടുപാടുകളുണ്ടായി. അലകുന്നേല് ജോയിയുടെ വീടിനോട് ചേര്‍ന്ന ശുചിമുറിയും തകര്‍ന്നു. ഇരുപഞ്ചായത്തുകളിലും കൃഷിയിടങ്ങളിലും ഉരുള്‍പൊട്ടല്‍ മൂലം നാശമുണ്ടായിട്ടുണ്ട്. ചെറുപുഴ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സി. കൃഷ്ണന് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡൻറ് സി. സത്യപാലന് എന്നിവര്‍ സന്ദര്‍ശിച്ചു.