പാപ്പിനിശ്ശേരി ദേശീയപാതയിലെ മാലിന്യം തള്ളൽ: കാമറ പണി തുടങ്ങി; പലരും കുടുങ്ങി
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ദേശീയപാതക്കരികിൽ സ്ഥാപിച്ച കാമറ കൾ പ്രവർത്തനമാരംഭിച്ചതോടെ മാലിന്യം തള്ളാനെത്തിയ പലരും കുടു ങ്ങി.
ബുധനാഴ്ച പുലർച്ച 3.25ന് കാറിലെത്തി മാലിന്യം പാതക്കരികിൽ നിക്ഷേപിച്ചയാളാണ് കുടുങ്ങിയത്. റോഡിലെ ദൃശ്യങ്ങൾ പഞ്ചായത്ത് ഓഫിസിലെ കമ്പ്യൂട്ടറിലും സെക്രട്ടറിയുടെ മൊബൈൽ ഫോണിലും ലഭിക്കുന്ന രീതിയിലാണ് കാമറ സംവിധാനം. കഴിഞ്ഞദിവസം മാലിന്യം തള്ളിയ കാർ ഒരു കാമറയിലും ആറ് സെക്കൻഡിന് ശേഷം അതേ വാഹനത്തിെൻറ നമ്പർപ്ലേറ്റ് മറ്റൊരു കാമറയിലും വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ദൃശ്യം ലഭിച്ചതോടെ പഞ്ചായത്ത് സെക്രട്ടറി വളപട്ടണം പൊലീസിൽ വിവരം നൽകി കാറുടമയെ കസ്റ്റഡിയിലെടുത്തു. തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് നിശ്ചിത പിഴയും അടപ്പിച്ചതിന് ശേഷമാണ് വിട്ടയച്ചത്. സമാനരീതിയിൽ നാലുദിവസം മുമ്പ് കെട്ടിടാവശിഷ്ടം തള്ളുന്ന വാഹനവും മാലിന്യം തള്ളിയ മറ്റൊരു വാഹനവും പിടികൂടി പിഴയിട്ടിരുന്നു.