തലശ്ശേരിയിൽ പത്തുപേർക്ക് തെരുവുനായുടെ കടിയേറ്റു 

  • അ​ച്ചാ​ര​ത്ത് േറാ​ഡി​ലും ഗോ​പാ​ല​പ്പേ​ട്ട, ച​ക്യ​ത്ത്മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് 

11:07 AM
20/09/2019

ത​ല​ശ്ശേ​രി: തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സൈ​ദാ​ർ​പ​ള്ളി​ക്ക് സ​മീ​പം അ​ച്ചാ​ര​ത്ത് േറാ​ഡി​ലും ഗോ​പാ​ല​പ്പേ​ട്ട, ച​ക്യ​ത്ത്മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ച്ചാ​ര​ത്ത് റോ​ഡി​ലെ ന​വാ​ലി​ൽ നാ​ദി​ഷ് (16), ഹം​ദി​ൽ റ​ഫീ​ഖ് (55), ടെ​മ്പി​ൾ​ഗേ​റ്റി​ലെ രോ​ഹി​ണി (65), ച​ക്യ​ത്ത്മു​ക്കി​ലെ ന​ഫീ​സ മ​ൻ​സി​ലി​ൽ ഫാ​ത്തി​മ​ത്തു​ൽ ഫി​ദ (12), നൗ​ഷാ​ദ് മ​ൻ​സി​ൽ സ​ഫ്രീ​ന (30), അ​ര​യാ​ൽ ഹൗ​സി​ൽ സ​ത്യ​ൻ (41), അ​സാ​മി​ൽ അ​ഷ്ന (ഏ​ഴ്), ച​ക്യ​ത്ത്മു​ക്കി​ലെ ക്ലാ​സി​ക് മാ​ർ​ബി​ൾ​സി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ താ​ണ സ്വ​ദേ​ശി നാ​സിം (21), ആ​ഷി​ക് (26) എ​ന്നി​വ​രെ​യാ​ണ് നാ​യ്​ ആ​ക്ര​മി​ച്ച​ത്.

ഒ​രു നാ​യാ​ണ് എ​ല്ലാ​വ​രെ​യും ഒാ​ടി ക​ടി​ച്ച​ത്.വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നാ​സിം, രോ​ഹി​ണി, സ​ഫ്രീ​ന എ​ന്നി​വ​ർ​ക്കാ​ണ് കാ​ര്യ​മാ​യ ക​ടി​യേ​റ്റ​ത്. അ​ച്ചാ​ര​ത്ത് റോ​ഡ്, ച​ക്യ​ത്ത്മു​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ​യാ​യി തെ​രു​വു​നാ​യ്​ ശ​ല്യം വ്യാ​പ​ക​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള നാ​യ്​​ക്ക​ൾ പ്ര​ദേ​ശ​ത്ത് ദി​വ​സ​വും വി​ഹ​രി​ക്കു​ക​യാ​ണ്. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സീ​റ്റു​ക​ൾ​പോ​ലും ക​ടി​ച്ചു​കീ​റി ന​ശി​പ്പി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. രാ​വി​ലെ മ​ദ്റ​സ​യി​ലേ​ക്ക് കു​ട്ടി​ക​ളെ പ​റ​ഞ്ഞു​വി​ടാ​ൻ ഭ​യ​ക്കു​ക​യാ​ണെ​ന്ന് അ​ച്ചാ​ര​ത്ത് റോ​ഡി​ലെ നി​സാ​ർ പ​റ​ഞ്ഞു. തെ​രു​വു​നാ​യ്​​ക്ക​ൾ പെ​രു​കു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​രോ​ട് പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ക​ടി​യേ​റ്റ​വ​ർ പ​റ​ഞ്ഞു.

Loading...
COMMENTS