മാലിന്യം നിറഞ്ഞ്​ നഗരം

  • പൂ​ക്ക​ൾ, പ്ലാ​സ്​​റ്റി​ക്​ ചാ​ക്കു​ക​ൾ, ചെ​രി​പ്പു​ക​ൾ, വ​സ്​​ത്ര​ങ്ങ​ൾ, മ​റ്റ്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ പലയിടത്തും ഉ​പേ​ക്ഷി​ച്ച​ത്

10:15 AM
13/09/2019
കണ്ണൂർ നഗരത്തിൽ ഉ​പേ​ക്ഷി​ച്ച പൂക്കളും അ​വശിഷ്​ടങ്ങളും

ക​ണ്ണൂ​ർ: ഒാ​ണ​വി​പ​ണി​യു​ടെ േശ​ഷി​പ്പു​ക​ളാ​യി ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം. ത​ല​ങ്ങും വി​ല​ങ്ങും മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​പ്പെ​ട്ട്​ വൃ​ത്തി​ഹീ​ന​മാ​ണ്​ ന​ഗ​രം. 
തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ർ ഉ​പേ​ക്ഷി​ച്ചും വ​ലി​ച്ചെ​റി​ഞ്ഞും​പോ​യ ക​ച്ച​വ​ട​ത്തി​​െൻറ ബാ​ക്കി​പ​ത്ര​ങ്ങ​ളാ​ണ്​ ന​ഗ​ര​മു​ഖ​ത്തു​ള്ള​ത്. പൂ​ക്ക​ൾ, പ്ലാ​സ്​​റ്റി​ക്​ ചാ​ക്കു​ക​ൾ, ചെ​രി​പ്പു​ക​ൾ, വ​സ്​​ത്ര​ങ്ങ​ൾ, മ​റ്റ്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ചാ​ക്കി​ൽ കെ​ട്ടി​യും അ​ല്ലാ​തെ​യും ഉ​പേ​ക്ഷി​ച്ച​ത്.​ സ്​​റ്റേ​ഡി​യം കോ​ർ​ണ​ർ, മു​നി​സി​പ്പ​ൽ ഷോ​പ്പി​ങ്​​ കോം​പ്ല​ക്​​സ്​ പ​രി​സ​രം, പ്ര​സ്​ ക്ല​ബ്​ റോ​ഡ്, മു​നീ​ശ്വ​ര​ൻ കോ​വി​ൽ, പ്ലാ​സ ജ​ങ്​​​ഷ​ൻ, റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ റോ​ഡ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത്. ​ചീ​ഞ്ഞ്​ നാ​റി​യും ജീ​ർ​ണി​ച്ചും പ​രി​സ​ര മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ക​യാ​ണി​വ.

തെ​രു​വ്​ നാ​യ്​​ക്ക​ളും മ​റ്റും ക​ടി​ച്ചു​പ​റി​ച്ചും കാ​ക്ക​ക​ൾ കൊ​ത്തി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഇ​ടു​ന്ന​തും മ​ലി​നീ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ക​യാ​ണ്. ചി​ല വ​ഴി​വാ​ണി​ഭ​ക്കാ​ർ ക​ച്ച​വ​ടം ക​ഴി​ഞ്ഞ്​ മാ​ലി​ന്യം ന​ഗ​ര​ത്തി​ൽ​ത​ന്നെ ഉ​പേ​ക്ഷി​ച്ച്​ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​രു​െ​ട ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​താ​ണ്​ ഇൗ ​സ്ഥി​രം ഏ​ർ​പ്പാ​ടി​ന്​ കാ​ര​ണം. മാ​ലി​ന്യം സ്വ​യം നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ നി​ർ​ദേ​ശ​മു​ണ്ടാ​കു​ന്നി​ല്ല. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ്​ പ​ല​രും മാ​ലി​ന്യം ത​ള്ളി സ്ഥ​ലം വി​ടു​ന്ന​ത്. പൊ​തു​വേ മാ​ലി​ന്യം നി​റ​ഞ്ഞ ന​ഗ​ര​ത്തി​​െൻറ ഹൃ​ദ​യ​ഭാ​ഗ​ങ്ങ​ളി​ൽ കൂ​നി​ന്മേ​ൽ കു​രു​വെ​ന്ന പ​രു​വ​ത്തി​ലാ​യി ഇ​ത്. അ​വ​ധി​യാ​യ​തി​നാ​ൽ കോ​ർ​പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ത്താ​ത്ത​ത്​ ദു​രി​ത​മാ​വു​ക​യാ​ണ്. ഇ​നി​യും എ​ത്ര ദി​വ​സം ഇ​ത്​ ന​ഗ​ര​മു​ഖ​ത്ത്​ കി​ട​ക്കു​മെ​ന്ന ചോ​ദ്യ​മു​യ​രു​ക​യാ​ണ്. 

Loading...
COMMENTS