ഒാണവിപണിയിൽ കള്ളവുമുണ്ട്, ചതിയുമുണ്ട്...
text_fieldsകണ്ണൂർ: ഒാണവിപണിയിൽ വ്യാപക ക്രമക്കേടുകൾ. കൃത്യമായ വിലവിവരങ്ങൾ ലഭ്യമാക്കാതെയ ും അളവുതൂക്കങ്ങളിൽ കൃത്രിമം കാണിച്ചും വ്യാപക ക്രമക്കേടുകൾ നടത്തുന്നുണ്ടെന്ന് കട കളിൽ പരിശോധന നടത്തിയ പ്രത്യേക അന്വേഷണ സംഘങ്ങൾ കണ്ടെത്തി. ജില്ല കലക്ടറുടെ നിർദേശ പ്രകാരം സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവരാണ് പരിശോധന നടത്തിയത്. പലചരക്ക്, പച്ചക്കറി കടകൾ, ഹോട്ടലുകൾ, മത്സ്യമാർക്കറ്റുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സിവിൽ സെപ്ലെസ് വകുപ്പ് 18 സ്ഥാപനങ്ങൾ പരിശോധിച്ചു.
ഇവയിൽ ഒമ്പത് സ്ഥാപനങ്ങൾക്ക് വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തതിന് നോട്ടീസ് നൽകി. അളവൂതൂക്ക ഉപകരണങ്ങളിൽ മുദ്രപതിപ്പിക്കാത്തതിന് ലീഗൽ മെട്രോളജി വകുപ്പ് രണ്ട് സ്ഥാപനങ്ങളിൽനിന്ന് പിഴ ഇൗടാക്കി. കണ്ണൂർ മാർക്കറ്റിലെ പച്ചക്കറി വ്യാപാരികൾ പച്ചക്കറികൾക്ക് വ്യത്യസ്ത വില ഇൗടാക്കുന്നതായും കണ്ടെത്തി. കൂടുതൽ വില ഇൗടാക്കുന്നത് വിലക്കി. ഇത്തരം പ്രവണതകൾ ആവർത്തിച്ചാൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. പരിശോധനക്ക് താലൂക്ക് സപ്ലൈ ഒാഫിസർ ഇൻ ചാർജ് പി. അനീഷ് നേതൃത്വം നൽകി. റേഷനിങ് ഇൻസ്പെക്ടറായ സി. ഷാജി, ബിന്ദുമോൾ, എം. രാജേഷ്, പി. വിനോദ്കുമാർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ പി. പ്രദീപ്, ടി. കൃഷ്ണകുമാർ എന്നിവർ പരിശോധനയിൽ പെങ്ക
ടുത്തു.