ജില്ലയിൽ ഇലക്ട്രിക് ഓട്ടോ നിരത്തിലിറങ്ങി
text_fieldsപാനൂർ: ചമ്പാട്ടെ റോഡിൽ ആദ്യമായെത്തിയ അതിഥിയെക്കാണാൻ നിരവധി ആളുകളെത്തി. ജില്ലയി ൽ ആദ്യമായെത്തിയ ഇലക്ട്രിക് ഓട്ടോ കാണാനാണ് ഡ്രൈവർമാരും യാത്രക്കാരും ഓടിയെത്തിയ ത്. അരയാക്കൂൽ യുവദീപ്തി ബസ് സ്റ്റോപ്പിന് സമീപം മീത്തലെ പിലാക്കാവിൽ വിജീഷാണ് ഇലക്ട്രിക് ഓട്ടോ സ്വന്തമാക്കിയത്. 2,75000 രൂപയാണ് ഓട്ടോക്കായി മുടക്കിയത്. സെൽഫിയെടുക്കാൻ ഉൾെപ്പടെ ആളുകൂടി. എൻജിൻ ഇല്ലാത്തതിനാൽ പൂർണമായും നിശ്ശബ്ദമായുള്ള സഞ്ചാരം. ഹോൺ മുഴക്കിയാൽ മാത്രമേ വാഹനത്തിെൻറ സാന്നിധ്യം പോലുമറിയൂ. തിരുവനന്തപുരത്തും എറണാകുളത്തും ഈ അതിഥി നേരത്തെയെത്തിയിരുന്നു. കോഴിക്കോട്ടെ ഡീലറായ ചോളയാണ് വാഹനമെത്തിച്ചത്.
പാവങ്ങാട്ടും ബേപ്പൂരും രണ്ട് ഓട്ടോകളിറങ്ങി. മൂന്നാമത്തേതാണ് നേരത്തെ ബുക്ക് ചെയ്തിരുന്ന വിജീഷിനെ തേടിയെത്തിയത്. മൂന്ന് മണിക്കൂർ 50 മിനിറ്റ് വൈദ്യുതി ചാർജ് ചെയ്താൽ 130 കിലോമീറ്റർ വരെ യാത്ര ചെയ്യാം. കേരള പെർമിറ്റാണ് വാഹനത്തിനുള്ളത്. സർക്കാർ പ്രളയ സെസിൽ നിന്നും ഇലക്ട്രിക് ഓട്ടോയെ ഒഴിവാക്കിയിട്ടുമുണ്ട്. ഫൈബറിേൻറതാണ് ബോഡി. തിരിച്ചറിയാൻ വേണ്ടി പ്രത്യേക കളറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കും. മൂന്ന് സ്വിച്ചുകളിലാണ് വേഗത ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് വർഷത്തെ ഗ്യാരൻറിയും വാഹനത്തിന് നൽകുന്നുണ്ട്.