ശ്രദ്ധിച്ചാൽ കുഴിയിൽ വീഴാതെ പോകാം
text_fieldsചക്കരക്കല്ല്: റോഡിലെ വെള്ളക്കെട്ടും കുഴികളും യാത്ര ദുരിതമയമാകുന്നു. ചക്കരക്കല്ല ് -കണയന്നൂർ -മുതുകുറ്റി റോഡിലാണ് ദുരിതയാത്ര. നിരവധി സ്കൂൾ ബസുകളും നാലോളം സ്വകാര് യ ബസുകളും സർവിസ് നടത്തുന്ന റോഡാണിത്. കഴിഞ്ഞവർഷം പുതുക്കിപ്പണിത റോഡിലാണ് ശോച്യാവസ്ഥ. പ്രസ്തുത റോഡിൽ സഹീദായോർ പള്ളിക്കു സമീപം വളവ് തിരിയുന്നിടത്താണ് വെള്ളക്കെട്ടിനോടൊപ്പം കുഴികൾ രൂപപ്പെട്ടത്.
കാൽനടപോലും ദുഷ്കരമാണിവിടെ. ചളിനിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഏറെ അപകടഭീതി പരത്തുത്തുന്നുണ്ട്. ഓവുചാലുകൾ മണ്ണുവീണ് അടഞ്ഞത് വെള്ളത്തിെൻറ ഒഴുക്കിന് തടസ്സമായി. അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും നടപടിയില്ലാത്തതിനാൽ ഏറെ പ്രതിഷേധത്തിലാണ് നാട്ടുകാർ.