കൊക്കോട് ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം ഭീഷണിയാവുന്നു 

09:54 AM
22/05/2019
കൊക്കോടുള്ള പീടികക്കല്‍ ഏലിയാമ്മയുടെ വീട്ടുമുറ്റത്തെ കാട്ടാന നശിപ്പിച്ച തെങ്ങ്

പേ​രാ​വൂ​ർ: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങു​ന്ന​ത് ഭീ​ഷ​ണി​യാ​വു​ന്നു. ആ​റ​ളം ഫാ​മി​ല്‍ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​മാ​ണ് ക​ക്കു​വ​പ്പു​ഴ​യും ക​ട​ന്ന് ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടാ​ന​ക്കൂ​ട്ടം ഈ ​മേ​ഖ​ല​യി​ല്‍ പ​തി​വാ​ണ്. നി​ര​വ​ധി പേ​രു​ടെ കാ​ര്‍ഷി​ക​വി​ള​ക​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യി. 

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ച ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം കൊ​ക്കോ​ടു​ള്ള പീ​ടി​ക​ക്ക​ല്‍ ഏ​ലി​യാ​മ്മ​യു​ടെ വാ​ഴ​ക​ളും തെ​ങ്ങു​ക​ളും ന​ശി​പ്പി​ച്ചു. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ഭ​യ​ന്ന് റ​ബ​ര്‍ ടാ​പ്പി​ങ്ങി​നു​പോ​ലും പോ​കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് പ​ടി​ക്ക​ല്‍ ബി​ജു പ​റ​യു​ന്നു. ഫാ​മി​ന​ക​ത്ത് ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്താ​ന്‍ വ​നം​വ​കു​പ്പി​നും ക​ഴി​യു​ന്നി​ല്ല.

Loading...
COMMENTS