Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2019 11:29 PM GMT Updated On
date_range 24 Dec 2019 11:29 PM GMTസുമനസ്സുകളുടെ സഹായവും കാത്ത് മുജീബ്
text_fieldsbookmark_border
അഴീക്കോട്: ശ്വാസകോശാർബുദം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. അഴീക്കോട് പുന്നക്കപ്പാറയിലെ തറയിൽ പീടികയിൽ മുജീബാണ് ഉദാരമതികളുടെ കനിവിനായി കാത്തിരിക്കുന്നത്. പ്രവാസിയായിരുന്ന മുജീബ് ഗൾഫിൽ ജോലി ചെയ്തു കൊണ്ടിരിെക്കയാണ് അസുഖം ബാധിച്ചത്. അതോടെ അവിടെ തുടരാൻ പറ്റാതെ നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. ചികിത്സയുടെ ആദ്യ ഘട്ടം പിന്നിടുമ്പോഴേക്കും ഭാരിച്ച ചികിത്സ ചെലവ് താങ്ങാനാവാതെ ഇൗ കുടുംബം പ്രയാസമനുഭവിക്കുകയാണ്. ചികിത്സതന്നെ നിലച്ചുപോകുന്ന അവസ്ഥയാണ്. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് മുജീബിൻെറ കുടുംബം. 30 ലക്ഷത്തോളം രൂപ വരുന്ന ചികിത്സ ചെലവ് ഇൗ കുടുംബത്തിനു താങ്ങാവുന്നതിലുമധികമാണ്. മുജീബിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് നാട്ടുകാർ ചേർന്ന് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുയാണ്. സഹായങ്ങൾ കനറ ബാങ്ക്, അഴീക്കോട് ശാഖയിലെ വൻകുളത്ത് വയൽ ബ്രാഞ്ചിലെ 6301101002579 എന്ന അക്കൗണ്ട് നമ്പറിൽ അയക്കാം. ഐ.എഫ്.എസ്.സി CNRB0006301.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story