മാഹിയിൽ കെട്ടിട നിർമാണ അനുമതിക്കായി വെബ്സൈറ്റ്

05:02 AM
24/11/2019
മാഹി: മാഹിയിലെ മുഴുവൻ കെട്ടിടങ്ങൾക്കുമുള്ള അനുമതി ഓൺലൈനിൽ നൽകുന്നതിനായി പുതുച്ചേരി ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പും പുതുച്ചേരി പ്ലാനിങ് അതോറിറ്റിയും വെബ്സൈറ്റ് ആരംഭിച്ചതായി മാഹി പ്ലാനിങ് അതോറിറ്റി മെംബർ സെക്രട്ടറി സി. മായവേൽ വാർത്തക്കുറിപ്പിൽ അറിയിച്ചു. കെട്ടിടങ്ങളുടെ പ്ലാൻ, ലേഔട്ട് എന്നിവ സുതാര്യമായും കാര്യക്ഷമമായും ചടുലമായും തീർപ്പുകൽപിക്കാൻ ഈ ഓൺലൈൻ സംവിധാനം പൊതുജനങ്ങൾ ഉപയോഗിക്കണം. സംസ്ഥാനത്തെ പുതുച്ചേരി, കാരിക്കൽ, മാഹി, യാനം എന്നീ മേഖലകളിൽ കെട്ടിടങ്ങളുടെ അപേക്ഷ ഓൺലൈനായി നൽകാനുള്ള സംവിധാനം ഇതോടെ നിലവിൽവന്നു. ഇനിമുതൽ പൊതുജനങ്ങൾക്ക് അവരുടെ കെട്ടിടങ്ങൾക്കുള്ള അപേക്ഷ/ ലേഔട്ട് പ്ലാനിങ് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ഓൺലൈനായി നൽകാവുന്നതാണ്. അപേക്ഷയുടെ തൽസ്ഥിതി ഇ-മെയിൽ വഴിയോ എസ്.എം.എസ് വഴിയോ അറിയാം. വിശദ വിവരങ്ങൾ http://obps.pyu.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ നിർദേശങ്ങൾ puducherry.ppa.ms@gmail.com, tcppondy@gmail.com എന്ന ഇ-മെയിലിൽ അയക്കുകയോ അതത് റീജ്യനിലെ മെംബർ സെക്രട്ടറിയെ അറിയിക്കുകയോ ചെയ്യാം. ഫോൺ: 0490 2335888.
Loading...