Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേന്ദ്ര പദ്ധതികൾ...

കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നതിൽനിന്ന്​ പിന്മാറണം -ബി.ജെ.പി

text_fields
bookmark_border
മാഹി: കേന്ദ്ര സർക്കാറിൻെറ ജനക്ഷേമകരമായ പല പദ്ധതികളും നടപ്പിലാക്കാതെ പുതുച്ചേരി ഭരിക്കുന്ന കോൺഗ്രസ് സർക്കാർ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി പുതുച്ചേരി സംസ്ഥാന സമിതി അംഗം സി.കെ. രവീന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാവുമ്പോൾ കേന്ദ്ര സർക്കാറിനോടും ബി.ജെ.പിയോടും ജനങ്ങൾക്കുണ്ടായേക്കാവുന്ന മമതയും അനുഭാവവും ഭയന്നാണ് വി. നാരായണസ്വാമി സർക്കാർ ഈ ജനദ്രോഹ നടപടികൾ തുടരുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ചികിത്സാ സഹായമായി അഞ്ച് ലക്ഷം രൂപ ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയും വീടില്ലാത്ത മുഴുവനാളുകൾക്കും വീട് നൽകുന്ന ജൻ ആവാസ് യോജന, കർഷകർക്ക് വർഷത്തിൽ ആറായിരം രൂപ വീതം ലഭിക്കുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി തുടങ്ങിയ കേന്ദ്ര പദ്ധതികളാണ് അട്ടിമറിക്കപ്പെടുന്നത്. സർക്കാർ നിലപാട് മാറ്റാൻ ശ്രമിക്കുന്നില്ലെങ്കിൽ പുതുച്ചേരി ഭരിക്കുന്ന കോൺഗ്രസ് സർക്കാറിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകുമെന്നും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story