അനുസ്മരണവും മാധ്യമ പ്രവർത്തക സംഗമവും

05:02 AM
01/10/2019
മാഹി: മാഹിയുടെ ചരിത്രകാരനും മാധ്യമ പ്രവർത്തകനുമായ സി.എച്ച്.ഗംഗാധരൻ അനുസ്മരണ സമ്മേളനവും മാധ്യമ പ്രവർത്തക സംഗമവും നടത്തി. അനുസ്മരണ സമ്മേളനം അഡ്വ. പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ് കെ.വി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി മാഹി സൻെറർ ജേണലിസം അസി.പ്രഫസർ മുഹമ്മദ് ഫാസിൽ, എം.എ.കൃഷ്ണൻ, സോമൻ പന്തക്കൽ, മോഹനൻ കാത്ത്യാരത്ത്, ജേണലിസം വിദ്യാർഥി എം.മാർജാൻ, എം.എ. അബ്ദുൽ കാദർ എന്നിവർ സംസാരിച്ചു.
Loading...