ബി.എസ്.എൻ.എൽ ​തൊഴിലാളി സമരം

05:02 AM
01/10/2019
കണ്ണൂർ: ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് 13ാം ദിവസത്തിലേക്ക്. ഏഴ് മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുക, പിരിച്ചുവിടൽ നീക്കം അവസാനിപ്പിക്കുക, എല്ലാ വിഭാഗം തൊഴിലാളികളുടെയും ജോലി സമയം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയൻ (സി.െഎ.ടി.യു) നേതൃത്വത്തിലാണ് അനിശ്ചിതകാല പണിമുടക്ക്. സമരക്കാർ കണ്ണൂർ ടെലിഫോൺ ഭവന് മുന്നിൽ ധർണ നടത്തി. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. അശോകൻ ഉദ്‌ഘാടനം ചെയ്തു. എൻ.പി. ലീല അധ്യക്ഷത വഹിച്ചു. എൻ.കെ. ലിഷ, കെ. രാജൻ, കെ.കെ. മനോജൻ, സി.എച്ച്. രഞ്ജിത്, കെ.വി. മിനി എന്നിവർ സംസാരിച്ചു.
Loading...