പ്രളയദുരിതർക്ക്​ കൈത്താങ്ങായി സാന്ത്വനസംഗീതം

05:02 AM
16/09/2019
കണ്ണൂർ: പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ സാന്ത്വന സംഗീതവുമായി കണ്ണൂരിൻെറ സായംസന്ധ്യ. കേരള കലാഗൃഹം, കണ്ണൂർ മ്യുസിഷൻസ് വെൽഫെയർ അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സാന്ത്വനസംഗീതം സംഗീതത്തിൽ ഡോക്ടറേറ്റ് ലഭിച്ച കാഞ്ഞങ്ങാട് രാമചന്ദ്രനുള്ള ആദരവുകൂടിയായിരുന്നു. ഉദ്ഘാടകനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ജില്ല കലക്ടർ ടി.വി. സുഭാഷും മേയർ സുമ ബാലകൃഷ്ണനും പാട്ടുപാടിയത് സദസ്യർക്ക് വേറിട്ട ഗാനാനുഭവമായി. ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനെ കലക്ടർ ടി.വി. സുഭാഷ് ആദരിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.കെ. സുരേഷ് ബാബു, കെ.പി. ജയബാലൻ, കോർപറേഷൻ കൗൺസിലർ രാജൻ വെള്ളോറ, ഡിവൈ.എസ്.പി ടി.പി. പ്രേമരാജൻ, ഡോ. പ്രശാന്ത് കൃഷ്ണൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, അനിൽരാജ് എന്നിവരും സംബന്ധിച്ചു. വല്ലി ടീച്ചർ പ്രാർഥന നടത്തി. രഞ്ജിത്ത് സർക്കാർ സ്വാഗതം പറഞ്ഞു.
Loading...