പ്രകൃതിനിരീക്ഷണ അനുഭവങ്ങൾ പങ്കു​െവച്ച് കുട്ടികൾ

05:02 AM
16/09/2019
പുതിയതെരു: ഓണാവധിക്കാലത്ത് നടത്തിയ നിരീക്ഷണ അനുഭവങ്ങളുടെ പങ്കുവെക്കലും നിരീക്ഷണപാടവത്തെപ്പറ്റി ക്ലാസും സംഘടിപ്പിച്ചു. ശാസ്ത്രലേഖകനായ വിജയകുമാർ ബ്ലാത്തൂർ, ജീവലോകത്തിലെ അത്ഭുതകരമായ പ്രതിഭാസങ്ങളുടെ വിഡിയോ എന്നിവ പ്രദർശിപ്പിച്ച് കുട്ടികളുമായി സംവദിച്ചു. 'നോക്കുമ്പോൾ കാണുന്നത്' എന്ന് പേരുനൽകിയ നിരീക്ഷണ പ്രവർത്തനത്തിലൂടെ കുട്ടികൾ കണ്ടെത്തിയത് ഒട്ടേറെ രസകരമായ ജൈവ വൈവിധ്യങ്ങളെയായിരുന്നു. ബാലവേദി പ്രസിഡൻറ് ടി. അപർണ അധ്യക്ഷത വഹിച്ചു. ബാലവേദി അംഗങ്ങളായ എം. ഷഹാമ, വി. ഷന, ടി.പി. ഫഹദ ഹാഷിം, അമൻ എൽ. ബിനോയ്, ടി.പി. നിദ ഫാത്തിമ എന്നിവർ നിരീക്ഷണാനുഭവങ്ങൾ പങ്കുെവച്ചു. കുട്ടികളുടെ അവതരണത്തിന് ജീവശാസ്ത്രാധ്യാപകനായ അഫീഫ് അബ്ദുൽ കരീം മോഡറേറ്ററായി. ബാലവേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.ടി. സാനിയ സ്വാഗതവും പി.വി. അഖില നന്ദിയും പറഞ്ഞു.
Loading...