ഓണം സൗഹാർദ സദസ്സ്​

05:02 AM
16/09/2019
പഴയങ്ങാടി: മാട്ടൂൽ ഡയലോഗ് സൻെററിൻെറ ആഭിമുഖ്യത്തിൽ മാട്ടൂൽ പൊലുപ്പിൽ എ.എൽ.പി സ്കൂളിൽ ഓണ സൗഹാർദ സദസ്സ് നടത്തി. മാട്ടൂൽ ഗ്രാമപഞ്ചായത്തംഗം പി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മുസ്തഫ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല പഞ്ചായത്തംഗം അജിത് മാട്ടൂൽ, പി. മുകുന്ദൻ മാസ്റ്റർ, മഹമൂദ് വാടിക്കൽ, ജോൺ മാസ്റ്റർ, എം. രവീന്ദ്രൻ, ടി. ജോൺ, പുഷ്പ പൊലുപ്പിൽ, എ.കെ. അബ്ദുൽ റശീദ് എന്നിവർ സംസാരിച്ചു. പി.പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്വാഗതവും അലിക്കുട്ടി നന്ദിയും പറഞ്ഞു.
Loading...