Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരത്തിലും...

നഗരത്തിലും പരിസരത്തുമായി ആറിടത്ത്​ മരങ്ങൾ കടപുഴകി

text_fields
bookmark_border
കണ്ണൂർ: ശക്തമായ കാറ്റിലും മഴയിലും നഗരത്തിലും പരിസരത്തുമായി ആറിടത്ത് മരം കടപുഴകി. ജില്ല ആശുപത്രിക്ക് സമീപം മരംവീണ് കടയും ഒാേട്ടാറിക്ഷയും തകർന്നു. കണ്ണൂർ സിറ്റിയിൽ കോട്ടക്കയിൽ സ്കൂട്ടറിൽ മരം വീണു. സമീപത്തെ വൈദ്യുതി തൂണും പൊട്ടിവീണു. ചാല അമ്പലത്തിനു സമീപം മരംവീണ് ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാത്രി 11.45ഒാടെയായിരുന്നു സംഭവം. പയ്യാമ്പലം ബീച്ച് റോഡ്, എളയാവൂർ റോഡ്, കൊടപ്പറമ്പ് റെയിൽവേ ട്രാക്ക് എന്നിവിടങ്ങളിലും മരങ്ങൾ കടപുഴകി. അഗ്നിശമന സേനയുടെ മൂന്നു യൂനിറ്റുകൾക്ക് രാത്രി വിശ്രമമില്ലാത്ത പണിയായിരുന്നു. ഇവരെത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
Show Full Article
TAGS:LOCAL NEWS 
Next Story