നഗരസഭയുടെ വീഴ്ചകൾക്കെതിരെ സമരം -എൽ.ഡി.എഫ്

05:03 AM
18/05/2019
ശ്രീകണ്ഠപുരം: നഗരസഭ ഭരണത്തിൻെറ കെടുകാര്യസ്ഥതക്കെതിരെയും അധികാര ദുർവിനിയോഗത്തിനെതിരെയും ശക്തമായ സമരം തുടങ്ങുമെന്ന് നഗരസഭയിലെ എൽ.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനങ്ങൾക്ക് ലഭിക്കേണ്ട കോടിക്കണക്കിന് ഫണ്ടുകളാണ് നഗരസഭ പാഴാക്കിയത്. ഓഡിറ്റ് റിപ്പോർട്ട് ഭരണസമിതിയുടെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫ് ഭരണസമിതിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്നും കൗൺസിലർമാർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ എം.സി. രാഘവൻ, പി.വി. ശോഭന, വി. ഷിജിത്ത്, തോമസ് ചക്യാത്ത്, കെ. നാണു എന്നിവർ പങ്കെടുത്തു.
Loading...
COMMENTS