വിദ്യാർഥികൾക്ക്​ സെമിനാർ

05:03 AM
18/05/2019
കണ്ണൂർ: ജൂനിയർ ചേംബർ ഇൻറർനാഷനൽ കാനനൂരും പാപ്പിനിശ്ശേരി ചാപ്റ്ററും സംയുക്തമായി പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്കായി സൗജന്യ സെമിനാർ നടത്തും. 20ന് കണ്ണൂർ ചേംബർ ഹാളിലാണ് സെമിനാർ. രാവിലെ 9.30ന് ജേസിസ് സോൺ പ്രസിഡൻറ് ജയ്‌സൺ മുകളേൽ ഉദ്‌ഘാടനം ചെയ്യും. കരിയർ ഗുരു എം.എസ്. ജലീൽ ക്ലാസ് നയിക്കും. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും 9995916786, 9744261979 എന്നീ നമ്പറിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ പി.പി. അബൂബക്കർ, കെ.സി. അബ്ദുൽ ജബ്ബാർ, ഹബീബ് ഹസ്സൻ, രാഹുൽ രാജേന്ദ്രൻ, പി. പത്മനാഭൻ എന്നിവർ പങ്കെടുത്തു.
Loading...
COMMENTS