പ്രീപ്രൈമറി ജീവനക്കാർ പട്ടിണിസമരം നടത്തി

05:03 AM
18/05/2019
കണ്ണൂർ: പ്രീപ്രൈമറി ജീവനക്കാരോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുന്നിൽ പട്ടിണിസമരം നടത്തി. അടുപ്പുകൂട്ടി കാലിക്കലം കത്തിച്ചാണ് പ്രീപ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപേഴ്സ് ഒാർഗനൈസേഷൻെറ നേതൃത്വത്തിൽ സമരം നടത്തിയത്. എയ്ഡഡ് സ്കൂളുകളുടെയും ഗവ. സ്കൂളുകളുടെയും ഭാഗമായി പ്രീപ്രൈമറിയെ അംഗീകരിക്കുക, ഒാണറേറിയത്തിന് പകരം സർക്കാർനിരക്കിലുള്ള ശമ്പളം നൽകുക, പ്രീപ്രൈമറിയിലെ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങളും ഉച്ചഭക്ഷണവും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പി.പി.ടി.എച്ച്.ഒ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ബീവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി. വിജയ ഷോമ അധ്യക്ഷത വഹിച്ചു.
Loading...
COMMENTS