ത്രിജട നൃത്തശിൽപം അവതരണം

05:01 AM
16/05/2019
പയ്യന്നൂർ: രാമായണത്തിലെ ത്രിജടയുടെ കഥ ശാസ്ത്രീയ നൃത്തവേദിയിലെത്തിക്കുന്ന നൃത്തശിൽപം ശനിയാഴ്ച വൈകീട്ട് ആറിന് പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. പുരാണകഥകളിലെ സഖിമാരുടെ പ്രാധാന്യം മുന്നിലെത്തിക്കാനുള്ള കലാക്ഷേത്ര വിദ്യാലക്ഷ്മിയുടെ ഗവേഷണമാണ് ഈ ഭരതനാട്യ ആവിഷ്കാരം. പരിപാടി പയ്യന്നൂർ നഗരസഭ ഉപാധ്യക്ഷ കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ലത, ഡോ. സുമിത നായർ, ഡോ. അനില, ഇന്ദുലേഖ പുത്തലത്ത് എന്നിവർ സംബന്ധിക്കും.
Loading...