ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

05:01 AM
16/05/2019
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ രണ്ടു കേന്ദ്രങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിനൽകും. ഈ മാസം 25 മുതൽ 28വരെ കുറ്റിക്കോൽ എ.എൽ.പി സ്കൂളിലും (മമ്പറമ്പ സ്കൂൾ) 29 മുതൽ ജൂൺ രണ്ടുവരെ അക്കിപ്പറമ്പ് യു.പി സ്കൂളിലുമാണ് ക്യാമ്പ്. നിലവിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ്, ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ടവരുടെ ആധാർ കാർഡ്, റേഷൻ കാർഡ്, 50 രൂപ എന്നിവയുമായി ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും എത്തണം. 23വരെ താലൂക്ക് ആശുപത്രിയിൽ കാർഡ് പുതുക്കൽ നടക്കുന്നുണ്ട്.
Loading...
COMMENTS