ശ്മശാനത്തിനെതിരെ നഗരസഭ ഓഫിസ് മാർച്ച്

05:01 AM
16/05/2019
ശ്രീകണ്ഠപുരം: അടുക്കത്ത് എസ്.എൻ.ഡി.പി സമുദായ ശ്മശാനം വരുന്നതിനെതിരെ പ്രദേശവാസികൾ ശ്രീകണ്ഠപുരം നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി. അടുക്കം പ്രദേശത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിൽ മൂന്ന് ശ്മശാനമുണ്ടെന്നിരിക്കെ എസ്.എൻ.ഡി.പി സമുദായ ശ്മശാനത്തിന് നഗരസഭ അനുമതി നൽകുന്നുവെന്നാരോപിച്ചാണ് മാർച്ച്. മുസ്ലിം ലീഗ് നേതാവ് കെ. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ.വി. വിനോദ് മാസ്റ്റർ, സരള ദിവാകരൻ, വി. സാബു തുടങ്ങിയവർ സംസാരിച്ചു.
Loading...