അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

05:01 AM
16/05/2019
ചാല: അമ്മയെയും മകനെയും വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴുത്തള്ളി സ്വദേശികളായ രാജലക്ഷ്മി (74), മകൻ കണ്ണൂർ തെക്കീബസാറിലെ പെട്രോൾ പമ്പ് ജീവനക്കാരൻ രജിത്ത് (45) എന്നിവരെയാണ് ബുധനാഴ്ച രാവിലെ തന്നടയിലെ വാടകവീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഒരേ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. വീട്ടിൽനിന്ന് കീടനാശിനിയുടെ പാക്കറ്റ് കണ്ടെടുത്തു. രോഗം മൂലമുള്ള മാനസിക വിഷമം ഇരുവരെയും അലട്ടിയിരുന്നതായി സമീപവാസികൾ പറഞ്ഞു. എടക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മാളികപ്പറമ്പിൽ സംസ്കരിച്ചു. പരേതനായ രത്നാകരൻെറ ഭാര്യയാണ് രാജലക്ഷ്മി. മറ്റുമക്കൾ: അനൂപ്, അഞ്ജന, രഞ്ജന.
Loading...