മെഗാ മെഡിക്കൽ ക്യാമ്പ് 13ന്

05:02 AM
11/01/2019
കാസർകോട്: അൻസാറുൽ മുസ്ലീമിൻ അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യേനപ്പോയ മെഡിക്കൽ കോളജ് ആശുപത്രിയുടെ സഹകരണത്തോടെ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ ഒരുമണി വരെ ചെർക്കള ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്. ജനറൽ, സർജറി, സ്ത്രീരോഗം, എല്ല്, ഫിസിയോ തെറപ്പി, യൂറോളജി, ന്യൂറോളജി, ------ഇ.എൻ.ഡി----------, ത്വക്ക്, കണ്ണ്, കുട്ടികളുടെ വിഭാഗം, കൗൺസലിങ് തുടങ്ങി 13 വിഭാഗങ്ങളിൽ രോഗികളെ പരിശോധിക്കും. രാവിലെ ഒമ്പതിന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രി യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ എന്നിവർ മുഖ്യാതിഥികളാകും. പല്ല് പരിശോധനയും രക്തദാന-ഗ്രൂപ് നിർണയ ക്യാമ്പും നടക്കും. സിൽവർ ജൂബിലിയാഘോഷത്തി​െൻറ ഭാഗമായി ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ബാലടുക്കയിൽ ചെർക്കള േറഞ്ച് ഇസ്ലാമിക് കലാമേള സംഘടിപ്പിക്കും. സിൽവർ ജൂബിലി ആഘോഷ സമാപന സംഗമം ഫെബ്രുവരി 27 മുതൽ മാർച്ച് ഏഴുവരെ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.എഫ്.എം. അഷ്റഫ്, ജനറൽ കൺവീനർ സലാം ചെർക്കള, ബി.എ. ഷരീഫ്, നാസർ ചായിൻറടി, സി.പി. മൊയ്തു മൗലവി, ആമു ബാലടുക്ക, ഹാരിസ് ബാലടുക്ക എന്നിവർ സംബന്ധിച്ചു.
Loading...
COMMENTS