ഒാ​േട്ടാ ഡ്രൈവേഴ്​സ്​ യൂനിയൻ ജില്ല സമ്മേളനം: ചാർജ്​ വർധിപ്പിക്കണം

05:05 AM
06/12/2018
കണ്ണൂർ: വർധിച്ചുവരുന്ന ഇന്ധനച്ചെലവ് കണക്കിലെടുത്ത് ഒാേട്ടാ ചാർജ് വർധിപ്പിക്കണമെന്ന് കേരള സ്േറ്ററ്റ് ഒാേട്ടാ ഡ്രൈവേഴ്സ് യൂനിയൻ (എ.െഎ.ഡബ്ല്യൂ.സി) കണ്ണൂർ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂനിയൻ സംസ്ഥാന പ്രസിഡൻറ് റഷീദ് താനത്ത് ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷനിൽ ഒാേട്ടാകൾക്ക് മതിയായ പാർക്കിങ് അനുവദിക്കണമെന്നും ഒാേട്ടാ തൊഴിലാളികളോടുള്ള കോർപറേഷ​െൻറ യുദ്ധപ്രഖ്യാപനം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എ.െഎ.യു.ഡബ്ല്യൂ.സി ജില്ല പ്രസിഡൻറ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. തോമസ് വെക്കത്താനം, ഡോ. പി.സി. അസൈനാർ ഹാജി, കെ.എക്സ്. സേവ്യർ, അഡ്വ. പി. ഇന്ദിര, അഡ്വ. ലിഷ ദീപക്, ത്രേസ്യാമ്മ മാത്യൂസ്, പിലാക്കൽ അശോകൻ എന്നിവർ സംസാരിച്ചു. അഡ്വ. പി. സുനിൽകുമാർ സ്വാഗതവും ജി. ബാബു നന്ദിയും പറഞ്ഞു.
Loading...
COMMENTS