പി.കെ. നാരായണൻ മാസ്​റ്റർ പുരസ്​കാരം കരിവെള്ളൂർ മുരളിക്ക്​

05:05 AM
06/12/2018
കണ്ണൂർ: പി.കെ. നാരായണൻ മാസ്റ്റർ പ്രഥമ പുരസ്‌കാരം കരിവെള്ളൂർ മുരളിക്ക്. കഴിഞ്ഞ വർഷം അന്തരിച്ച പി.കെ. നാരായണൻ മാസ്റ്ററുടെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാലയാണ് പുരസ്‌കാരം നൽകുന്നത്. ഡിസംബർ 17ന് നെരുവമ്പ്രത്ത് നടക്കുന്ന ചടങ്ങിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പി. രാജീവ് പുരസ്‌കാരം സമ്മാനിക്കും. 15,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. പി.കെ. ബൈജു, ടി.പി. വേണുഗോപാൽ, സുരേഷ്ബാബു ശ്രീസ്ഥ എന്നിവരാണ് ജൂറി അംഗങ്ങൾ. വാർത്തസമ്മേളനത്തിൽ ടി.പി. വേണുഗോപാൽ, സി. രാമചന്ദ്രൻ, വി.വി. രാമദാസ്, ഒ.വി. നാരായണൻ, എം.കെ. രമേശ് കുമാർ എന്നിവർ സംബന്ധിച്ചു.
Loading...
COMMENTS